കരട് വനനയം കേന്ദ്രം പുറത്തിറക്കി

Update: 2018-05-26 10:20 GMT
കരട് വനനയം കേന്ദ്രം പുറത്തിറക്കി
Advertising

മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നേരിടാന്‍ സംസ്ഥാനതലത്തില്‍ സംവിധാനം ഉണ്ടാക്കണമെന്ന് കരട് നയം നിര്‍ദേശിക്കുന്നു.

പശ്ചിമഘട്ടമുള്‍പ്പടെയുള്ള ജൈവസമ്പന്ന മേഖലകള്‍ സംരക്ഷിക്കുന്നതിന് ഊന്നല്‍ നല്‍കികൊണ്ട് കരട് വനനയം കേന്ദ്രം പുറത്തിറക്കി. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടല്‍ നേരിടാന്‍ സംസ്ഥാനതലത്തില്‍ സംവിധാനം ഉണ്ടാക്കണമെന്ന് കരട് നയം നിര്‍ദേശിക്കുന്നു. ഇത് മൂന്നാം തവണയാണ് മോദി സര്‍ക്കാര്‍ കരട് വനനയം പുറത്തിറക്കുന്നത്.

കാലാവസ്ഥമാറ്റത്തെ ഗൌരവമായി കാണണമെന്നാണ് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വനനയത്തിന്റെ കരട് ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തന്നെ പശ്ചിമഘട്ടമടക്കമുള്ള ജൈവസമ്പന്നമേഖലകള്‍ സംരക്ഷിക്കപ്പെടണം. കയ്യേറ്റം, കാട്ടുതീ, മരംമുറി തുടങ്ങിയവ വലിയതോതില്‍ ജൈവസമ്പന്നമേഖലയ്ക്ക് ഭീഷണിയാകുന്നുണ്ട്. ഇവ തടയാന്‍ റിമോട്ട് സെന്‍സിങ് അടക്കമുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കണം. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ വ്യാപകമാവുന്ന സാഹചര്യത്തില്‍ ഇവ നേരിടാന്‍ സംസ്ഥാനങ്ങള്‍ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് കരട് നയം നിര്‍ദേശിക്കുന്നു. ഇരയാകുന്നവരെ സംരക്ഷിക്കാനും നഷ്ടപരിഹാരങ്ങള്‍ വേഗത്തിലാക്കാനും നടപടികള്‍ വേണം. മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും വനനയം നിര്‍ദേശിക്കുന്നുണ്ട്. തേക്ക്, യൂക്കാലി പോലുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്നും മോദി സര്‍ക്കാര്‍ പുറത്തിറക്കിയ മൂന്നാമത്തെ കരട് വനനയം വ്യക്തമാക്കുന്നു.

2014 ലും 16 ലും കരട് വനനയം കേന്ദ്രം പുറത്തിറക്കിയിരുന്നുവെങ്കിലും പിന്നീട് പിന്‍വലിച്ചു. പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ വനനയത്തിന്‍മേല്‍ പെതുജനങ്ങള്‍ക്കുള്ള അഭിപ്രായം അടുത്തമാസം 14വരെ രേഖപ്പെടുത്താം.

Tags:    

Similar News