ലഖിംപൂർ കൂട്ടക്കൊലക്കേസ്: 'കേന്ദ്രമന്ത്രിയുടെ മകൻ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചു' ; വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ടവരുടെ കുടുംബം

അജയ് മിശ്രക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽകിയത് തങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്‍റെ സഹോദരൻ മീഡിയവണിനോട്

Update: 2024-05-24 03:35 GMT
Editor : Lissy P | By : Web Desk
Advertising

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ലഖിംപൂർ ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ കേന്ദ്ര മന്ത്രിയുടെ മകൻ ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്ന വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ടവരുടെ കുടുംബം. യുപിയിൽ പ്രവേശിക്കാൻ പാടില്ലെന്ന സുപ്രിംകോടതി വ്യവസ്ഥ ലംഘിച്ചാണ്  കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര സംസ്ഥാനത്ത് നിരന്തരം താമസിക്കുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുന്നത്.  അജയ് മിശ്രക്ക് വീണ്ടും മത്സരിക്കാൻ അവസരം നൽകിയത് തങ്ങളോടുള്ള വെല്ലുവിളിയാണെന്നും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ മീഡിയവണിനോട് പറഞ്ഞു

കേസിന്റെ വിചാരണ മന്ദഗതിയിലാണെന്ന് കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ രമൺ കശ്യപിന്റെ സഹോദരൻ പവൻ കശ്യപ്‌ പറഞ്ഞു. 'ഫാസ്റ്റ് ട്രാക്ക്  കോടതിയിൽ വിചാരണ പൂർത്തിയാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ദൃക് സാക്ഷികളും പരിക്കേറ്റവരും അടക്കം 283 പേർ സാക്ഷികളുണ്ട്. പ്രതികളെല്ലാം ഇപ്പോൾ ജയിലിനു പുറത്താണ്.ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണം. അജയ് മിശ്രയെ മന്ത്രിയായി തുടരാൻ അനുവദിക്കുക മാത്രമല്ല, ഇപ്പോൾ സ്ഥാനാർഥിയുമാക്കി. ഇതെല്ലം മുറിവിൽ ഉപ്പ് പുരട്ടുന്നത് പോലെയാണ്. അജയ് മിശ്രയ്ക്ക് യുപി പൊലീസ്  ക്ലീന്‍ ചിറ്റ് നൽകി. അജയ് മിശ്ര പരാജയപ്പെടും'. രമൺ കശ്യപ് പറഞ്ഞു.

2021 ഒക്ടോബർ മൂന്നിന് നടന്ന കർഷക സമരത്തിലൂടെ അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ഓടിച്ച കാറിടിച്ച് എട്ടുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News