തമിഴ്‍നാടിന് പ്രതിദിനം 3000 ഘന അടി വെള്ളം നല്‍കണമെന്ന് കാവേരി മേല്‍നോട്ടസമിതി

Update: 2018-05-27 08:35 GMT
Editor : Ubaid
തമിഴ്‍നാടിന് പ്രതിദിനം 3000 ഘന അടി വെള്ളം നല്‍കണമെന്ന് കാവേരി മേല്‍നോട്ടസമിതി

കഴിഞ്ഞ തിങ്കളാഴ്ച അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞ യോഗത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്ന് നടന്നത്. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതി ആവശ്യപ്പെട്ടിരുന്നു.

തമിഴ്‍നാടിന് പ്രതിദിനം 3000 ഘന അടി വെള്ളം നല്‍കാന്‍ കാവേരി മേല്‍നോട്ടസമിതിയുടെ ഉത്തരവ്. ബുധനാഴ്ച മുതല്‍ വെള്ളം വിട്ടുകൊടുക്കണം ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാനും ഡല്‍ഹിയില്‍ നടന്ന കാവേരി മേല്‍നോട്ട സമിതി യോഗത്തില്‍ തീരുമാനമായി. കഴിഞ്ഞ തിങ്കളാഴ്ച അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് തീരുമാനമാകാതെ പിരിഞ്ഞ യോഗത്തിന്റെ തുടര്‍ച്ചയായിരുന്നു ഇന്ന് നടന്നത്. അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സമിതി ആവശ്യപ്പെട്ടിരുന്നു. ജലദൗര്‍ലഭ്യം ശക്തമായി അവതരിപ്പിച്ചായിരുന്നു കര്‍ണാടകം റിപ്പോര്‍ട്ട് നല്‍കിയത്.

Advertising
Advertising

മൈസൂര്‍, മാണ്ഡ്യ, ബംഗലൂരു ജില്ലകളുടെ കുടിവെള്ളത്തിന് ആവശ്യമായ വെള്ളം മാത്രമാണ് കാവേരിയില്‍ ഉളളത്. നാലു അണക്കെട്ടുകളിലുമായി 27 ടി.എം.സി. അടി വെള്ളമാണുള്ളതെന്നും കര്‍ണാടക സമിതിയെ അറിയിച്ചു. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം ബുധനാഴ്ച മുതല്‍ 30ാം തിയതി വരെ പ്രതിദിനം 3000 ഘന അടി വെള്ളം തമിഴ്‍നാടിന് നല്‍കാന്‍ സമിതി ഉത്തരവിടുകയായിരുന്നു. മേല്‍നോട്ടസമിതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മൈസൂരു, മാണ്ഡ്യ, ബെംഗളൂരു എന്നിവിടങ്ങളില്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ബെംഗളൂരുവില്‍ 25 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News