മഴ പെയ്തു, പതഞ്ഞു പൊങ്ങി ബംഗളുരുവിലെ തടാകം

Update: 2018-05-28 07:44 GMT
മഴ പെയ്തു, പതഞ്ഞു പൊങ്ങി ബംഗളുരുവിലെ തടാകം

പത റോഡിലേക്ക് വ്യാപിച്ചതോടെ ഗതാഗതം ബുദ്ധിമുട്ടിലായി. കൂടാതെ ജനങ്ങള്‍ക്ക് പല രീതിയിലുള്ള ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെടുന്നുണ്ട്. ദുര്‍ഗന്ധം മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്

മഴ ശക്തമായതോടെ ബംഗളൂരുവിലെ വര്‍ത്തൂര്‍ തടാകം ഇത്തവണയും പതഞ്ഞു പൊങ്ങി. തടാകത്തിലേക്ക് ഒഴുകിയെത്തുന്ന രാസമാലിന്യങ്ങളുടെ തോത് വര്‍ധിക്കുന്നതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍ വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന പ്രതിഭാസമാണിതെന്നും പേടിക്കാനില്ലെന്നുമായിരുന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.

മഴ ശക്തമായാല്‍ വര്‍ത്തൂര്‍ തടാകം പതഞ്ഞു പൊങ്ങുന്നത് പതിവായിരിക്കുകയാണ്. ഇക്കുറിയും മഴ ശക്തമായപ്പോള്‍ വര്‍ത്തൂര്‍ തടാകം പതഞ്ഞു പൊങ്ങി സമീപ പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങി. പത റോഡിലേക്ക് വ്യാപിച്ചതോടെ ഗതാഗതം ബുദ്ധിമുട്ടിലായി. കൂടാതെ ജനങ്ങള്‍ക്ക് പല രീതിയിലുള്ള ശാരീരിക അസ്വാസ്ഥ്യവും അനുഭവപ്പെടുന്നുണ്ട്. ദുര്‍ഗന്ധം മൂലം ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. തടാകത്തിന്റെ പരിസര പ്രദേശങ്ങളിലെ ഫാക്ടറികളില്‍ നിന്നുള്ള മലിനജലമാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. മഴ ശക്തമാകുന്നതോടെ കൂടുതല്‍ മലിന ജലം തടാകത്തിലേക്ക് ഒഴുകിയെത്തുന്നു. എന്നാല്‍ ഇത് വര്‍ഷത്തിലൊരിക്കലുണ്ടാകുന്ന പ്രതിഭാസമാണെന്നും ഭയപ്പെടാനില്ലെന്നുമായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രതികരണം.

Tags:    

Similar News