ബിഹാറിൽ പോൺ താരങ്ങളുടെ പേര് പറഞ്ഞ് മലയാളി കന്യാസ്ത്രീക്കെതിരെ വിദ്യാര്‍ഥികളുടെ ലൈംഗികാധിക്ഷേപം

കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്‍റെ വീഡിയോ അടുത്തിടെയാണ് പുറത്തുവന്നത്.

Update: 2026-02-20 07:22 GMT

പറ്റ്ന: ബിഹാറിൽ കന്യാസ്ത്രീക്കെതിരെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ലൈംഗികാധിക്ഷേപം. ഭഗൽപൂർ റോമൻ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ഝഝയിലെ സെന്‍റ് ജോസഫ്സ് സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന കന്യാസ്ത്രീക്ക് നേരെയാണ് സ്കൂളിലെ വിദ്യാര്‍ഥികൾ അശ്ലീല പരാമര്‍ശം നടത്തിയത്.

കഴിഞ്ഞ വര്‍ഷം നടന്ന സംഭവത്തിന്‍റെ വീഡിയോ അടുത്തിടെയാണ് പുറത്തുവന്നത്. സ്കൂൾ പിക്നിക്കിനിടെ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഒരു കൂട്ടം കന്യാസ്ത്രീയെ സംഘം ചേര്‍ന്ന് പരിഹസിക്കുകയും അപമാനിക്കുകയുമായിരുന്നുവെന്ന് കാത്തലിക് കണക്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടികളെയും കൊണ്ട് വിനോദയാത്രക്ക് പോയതായിരുന്നു കന്യാസ്ത്രീ. തിരികെ പോകാൻ സമയമായപ്പോൾ വിദ്യാര്‍ഥികളോട് കന്യാസ്ത്രീ ബസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഇത് വിദ്യാര്‍ഥികൾക്ക് ഇഷ്ടപ്പെട്ടില്ല. അവര്‍ കന്യാസ്ത്രീക്ക് നേരെ ചിരിച്ചുകൊണ്ട് അധിക്ഷേപ പരാമര്‍ശങ്ങൾ നടത്തുകയായിരുന്നു.

Advertising
Advertising

കന്യാസ്ത്രീയെ നടി മിയ ഖലിഫയോട് ഉപമിക്കുകയും പേര് പറഞ്ഞ് കളിയാക്കുകയും ചെയ്തു. സംഭവസമയത്ത് അവര്‍ പറഞ്ഞതിന്‍റെ അര്‍ഥം കന്യാസ്ത്രീക്ക് മനസിലായില്ല. ''മലയാളിയായതുകൊണ്ട് അവർ എന്താണ് പറയുന്നതെന്ന് അവൾക്ക് മനസ്സിലായില്ല. ഞങ്ങൾ സിനിമ കാണാറില്ല, ആ നടിയെക്കുറിച്ചും അറിയില്ല.ഇത് കുട്ടികളുടെ വെറും തമാശ മാത്രമായിരുന്നോ'' മറ്റൊരു കന്യാസ്ത്രീ പറഞ്ഞു. വീഡിയോ വ്യാപകമായതിന് പിന്നാലെയാണ് കുട്ടികൾ എന്താണ് പറഞ്ഞതെന്ന് കന്യാസ്ത്രീക്ക് മനസിലായത്.

ഭഗൽപൂർ രൂപതയുടെ നിയന്ത്രണത്തിലുള്ളതാണ് സ്കൂൾ.എന്നാൽ കന്യാസ്ത്രീ ഉൾപ്പെടുന്ന സഭയുടെ കീഴിലല്ല. ''വിദ്യാഭ്യാസം നൽകാനും അവരെ സഹായിക്കാനും ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. വിദ്യാർത്ഥികളെ സംരക്ഷിക്കാൻ നിയമങ്ങളുണ്ട്, പക്ഷേ അധ്യാപകരുടെ കാര്യമോ? അവര്‍ക്കും അന്തസില്ലേ'' കന്യാസ്ത്രീ ചോദിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News