ശില്‍പാ ഷെട്ടിയുടെ ഫോട്ടോ എടുത്ത പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദ്ദനം

Update: 2018-05-28 08:24 GMT
Editor : Jaisy
ശില്‍പാ ഷെട്ടിയുടെ ഫോട്ടോ എടുത്ത പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദ്ദനം

മുംബൈയിലെ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരാണ് ഫോട്ടോഗ്രാഫര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചത്

ബോളിവുഡ് നടി ശില്‍പാ ഷെട്ടിയുടെ ഫോട്ടോ എടുത്ത പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദ്ദനം. മുംബൈയിലെ ഹോട്ടലിലെ സുരക്ഷാ ജീവനക്കാരാണ് ഫോട്ടോഗ്രാഫര്‍മാരെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബാന്ദ്രയിലെ ബാസ്റ്റിയന്‍ റസ്റ്റോറന്റിന് പുറത്താണ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് മര്‍ദ്ദനമേറ്റത്. ശില്‍പാ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും റസ്റ്റോറന്റില്‍ അത്താഴം കഴിച്ച് മടങ്ങവെയാണ് ഫോട്ടോഗ്രാഫര്‍ ചിത്രം പകര്‍ത്തിയത്. ഫോട്ടോയ്ക്ക് പോസ് ചെയ്ത് താരം കാറില്‍ മടങ്ങിയപ്പോഴായിരുന്നു ആക്രമണം. ഹോട്ടലിലേക്കുള്ള വഴിയില്‍ മാധ്യമപ്രവര്‍ത്തകര്‍ നിന്നത് ചോദ്യംചെയ്ത ബൗണ്‍സര്‍മാര്‍ ഇവരുമായി വാക്കേറ്റം ഉണ്ടാവുകയും പിന്നീട് മര്‍ദ്ദനത്തില്‍ കലാശിക്കുകയുമായിരുന്നു. രണ്ട് ബൗണ്‍സര്‍മാര്‍ ഫോട്ടോഗ്രാഫര്‍മാരെ പൊതിരെ തല്ലുന്നത് ദൃശ്യങ്ങളില്‍ കാണാം.

Advertising
Advertising

Full View

സാരമായി പരിക്കേറ്റ ഒരു ഫോട്ടോഗ്രാഫറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു ഫ്രീലാന്‍സ് ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ക്കാണ് പരിക്കേറ്റത്. സംഭത്തിന് ശേഷം മുങ്ങിയ സോനു, ഹിമാന്‍ഷു ശിന്‍ഡെ എന്നീ ബൗണ്‍സര്‍മാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഹോട്ടല്‍ മാനേജ്മെന്റിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ഹോട്ടല്‍ അധികൃതര്‍ മാപ്പുപറഞ്ഞു. ബൗണ്‍സര്‍മാരെ പുറത്തുനിന്നുള്ള ഏജന്‍സിവഴി നിയമിച്ചതാണെന്നും ഇവരെ ജോലിയില്‍നിന്ന് പുറത്താക്കിയതായും ഹോട്ടല്‍ മാനേജ്മെന്റ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ ഇതുവരെ ശില്‍പാ ഷെട്ടി പ്രതികരിച്ചിട്ടില്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News