ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടാന്‍ കെജ്‍രിവാള്‍ ലൈവില്‍

Update: 2018-05-29 20:37 GMT
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടാന്‍ കെജ്‍രിവാള്‍ ലൈവില്‍

അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ഡല്‍ഹിയില്‍ ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ഏതു പ്രതിസന്ധിയിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നു.

അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ഡല്‍ഹിയില്‍ ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടി പ്രഖ്യാപിത നയങ്ങളില്‍ നിന്ന് ഏതു പ്രതിസന്ധിയിലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഏഴു മണിക്ക് സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതി തുറന്നുകാട്ടാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ഫേസ്‍ബുക്ക് ലൈവിലെത്തി. നരേന്ദ്ര മോദിയുടെ നോട്ട് നിരോധത്തിലൂടെ ജനങ്ങള്‍ ദുരിതക്കയത്തിലാണ്. 11 ദിവസം കഴിഞ്ഞിട്ടും ഇതില്‍ നിന്നും കരകയറാനോ ചെറിയൊരു ആശ്വാസത്തിനുള്ള വക നല്‍കാനോ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ബാങ്കിന് മുന്നില്‍ പൊരിവെയിലത്ത് ക്യൂവില്‍ നില്‍ക്കുന്നത് ദേശസ്‍നേഹമാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇക്കൂട്ടര്‍. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം നേരിടുന്ന ഏറ്റവും വലിയ അഴിമതിയാണ് ഇതിനു പിന്നില്‍. എട്ടു ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് കെജ്‍രിവാള്‍ പറഞ്ഞു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കെജ്‍രിവാള്‍ തല്‍സമയം പുറത്തുവിടും.

Advertising
Advertising

Arvind Kejriwal live on 8 Lac Crore scam.

Posted by Aam Aadmi Party on Saturday, November 19, 2016
Tags:    

Similar News