പഞ്ചാബിന്റെ ആത്മാവിനെ അകാലിദള്‍ - ബിജെപി സര്‍ക്കാര്‍ കൊന്നൊടുക്കിയെന്ന് നവ്ജോത്‌സിങ് കൗര്‍

Update: 2018-05-30 11:38 GMT
Editor : admin

ആം ആദ്മി പാര്‍ട്ടി പണംവാങ്ങിയാണ് സീറ്റുകള്‍ വിതരണം ചെയ്തത്. പഞ്ചാബില് കോണ്ഗ്രസ് അധികാരത്തിലെത്തുമെന്നും നവ്ജോത്‌സിങ് കൗര്‍ മീഡിയവണിനോട്


ജനങ്ങളുടെ ആഗ്രഹത്തിനൊപ്പം നില്‍ക്കാനാണ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് നവ്‌ജോദ് സിങ് കൌര്‍. ദലിതരുടെ വിദ്യാഭ്യാസ ഫണ്ടുകള്‍ പോലും സര്‍ക്കാര്‍ വകമാറ്റിയാണ് ചിലവഴിക്കുന്നത്. പഞ്ചാബിലെ ബിസിനസ്സുകള്‍ കുടുംബസ്വത്തായി കൊണ്ടുനടക്കുന്ന മുഖ്യമന്ത്രിയാണ് പഞ്ചാബിലുള്ളതെന്നും കമ്മീഷന്‍ വാങ്ങാന്‍ മാത്രമാണ് വന്‍കിട പദ്ധതികള്‍ നടപ്പിലാക്കുന്നതെന്നും കൌര്‍ മീഡിയവണിനോട് പറഞ്ഞു

Advertising
Advertising

Full View

കഴിഞ്ഞ 5 വര്‍ഷമായി അകാലിദള്‍-ബിജപി സര്‍ക്കാര്‍ ജനങ്ങളെ ഉപദ്രവിക്കുകയാണെന്നും പഞ്ചാബിന്റെ ആത്മാവിനെ കൊന്നൊടുക്കിയെന്നും നവ്ജോദ്സിങ് കൌര്‍ ആരോപിച്ചു.

മദ്യവ്യവസായമടക്കമുള്ള ബിസിനസ്സുകള്‍ മുഖ്യമന്ത്രി കുടുംബസ്വത്തായാണ് കൊണ്ടുനടക്കുന്നത്. ജനങ്ങള്‍ക്ക് ആവശ്യമുള്ള പദ്ധതികളല്ല, കമ്മീഷന്‍ ലക്ഷ്യമിട്ട് വന്‍കിട പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ദലിത് വിഭാഗത്തിന്റെ വിദ്യാഭ്യാസഫണ്ടുകള്‍ പോലും സര്‍ക്കാര്‍ വകമാറ്റി ചിലവഴിക്കുന്നു. പണം വാങ്ങിയാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ സീറ്റുകള്‍ വിതരണം ചെയ്തതെന്നും കൌര്‍ ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News