ദലിത് വിരോധം ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും ഡിഎന്‍എയിലുണ്ടെന്ന് രാഹുല്‍

Update: 2018-06-01 22:41 GMT
Editor : Sithara
ദലിത് വിരോധം ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും ഡിഎന്‍എയിലുണ്ടെന്ന് രാഹുല്‍
Advertising

ഭാരത് ബന്ദിലുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ്.

ഭാരത് ബന്ദിലുണ്ടായ സംഘര്‍ഷത്തിന് ഉത്തരവാദി കേന്ദ്ര സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ്. ദലിത് വിരോധം ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും ഡിഎന്‍എയില്‍ ഉണ്ടെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ദലിത് ക്ഷേമത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചു. പ്രതിഷേധം നേരിടുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്ന് ദലിത് നേതാക്കളും കുറ്റപ്പെടുത്തി.

ദലിത് പ്രതിഷേധത്തോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചത്. ഭാരത് ബന്ദിലുണ്ടായ സംഘര്‍ഷത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാരിനാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ദലിതര്‍ക്ക് എതിരായ ആക്രമണം ബിജെപിയുടെയും ആര്‍എസ്എസിന്‍റെയും ഡിഎന്‍എയില്‍ ഉള്ളതാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. സമരക്കാരെ പിന്തുണക്കുന്നെന്ന് പറഞ്ഞ മായാവതി അക്രമികള്‍ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News