പ്രചാരണ പരിപാടികൾക്കായി രാഹുല്‍ ഇന്ന് കർണ്ണാടകയിൽ

Update: 2018-06-02 03:27 GMT
Editor : Jaisy
പ്രചാരണ പരിപാടികൾക്കായി രാഹുല്‍ ഇന്ന് കർണ്ണാടകയിൽ

ഉത്തര കർണ്ണാടകയിലാണ് രാഹുലിന്റെ ഇന്നത്തെ പരിപാടികൾ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായി ഇന്ന് കർണ്ണാടകയിൽ. ഉത്തര കർണ്ണാടകയിലാണ് രാഹുലിന്റെ ഇന്നത്തെ പരിപാടികൾ. അൻകോള സിറ്റി, മസ്തിക്കട്ടെ, ഭട്കൽ തുടങ്ങിയ സ്ഥലങ്ങളിൽ രാഹുൽ സംസാരിക്കും. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക രാഹുൽ നാളെ മംഗലാപുരത്ത് നടക്കുന്ന പരിപാടിയിൽ പുറത്തിറക്കും. തെരഞ്ഞെടുപ്പിൽ മൽസരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളെയും പാർട്ടി ഭാരവാഹികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അഭിസംബോധന ചെയ്യും. രാവിലെ 9 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് മോദിയുടെ പ്രസംഗം. മോദിയുടെ കർണ്ണാടകയിലെ പ്രചാരണ പരിപാടികൾ ഈ മാസം 29 ന് ആരംഭിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News