ഗര്‍ഭപാത്രത്തില്‍ പെണ്‍കുഞ്ഞെന്ന് ജ്യോതിഷി; ഗര്‍ഭിണിക്ക് നേരെ ഭര്‍തൃമാതാവിന്റെ ആസിഡ് ആക്രമണം

Update: 2018-06-04 16:41 GMT
ഗര്‍ഭപാത്രത്തില്‍ പെണ്‍കുഞ്ഞെന്ന് ജ്യോതിഷി; ഗര്‍ഭിണിക്ക് നേരെ ഭര്‍തൃമാതാവിന്റെ ആസിഡ് ആക്രമണം

ഭര്‍തൃബന്ധുക്കളാണ് ഗര്‍ഭിണിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്.

ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ ഗര്‍ഭിണിക്ക് നേരെ ആഡിസ് ആക്രമണം. ഭര്‍തൃബന്ധുക്കളാണ് ഗര്‍ഭിണിയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ഗര്‍ഭപാത്രത്തിലുള്ളത് പെണ്‍കുഞ്ഞാണെന്ന ജ്യോതിഷിയുടെ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് ഭര്‍തൃമാതാവും ഭര്‍ത്താവിന്റെ സഹോദരിയും ചേര്‍ന്ന് ഗിരിജ എന്ന യുവതിയെ ആസിഡ് ഒഴിച്ച് പൊള്ളിച്ചത്. ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ അമ്മയാണ് 27 കാരിയായ ഗിരിജ. വീണ്ടും പെണ്‍കുഞ്ഞിനെ പ്രസവിക്കാന്‍ പോകുന്നുവെന്ന് ജ്യോതിഷി പ്രവചിച്ചതോടെയാണ് യുവതിയെ കൊലപ്പെടുത്താന്‍ ഇരുവരും ചേര്‍ന്ന് തീരുമാനിച്ചത്. വയറില്‍ ആസിഡ് ഒഴിച്ച് പൊള്ളിച്ച് കൊലപ്പെടുത്താന്‍ ആയിരുന്നു പദ്ധതി. ആസിഡ് ആക്രമണത്തില്‍ യുവതിക്ക് 30 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണമേറ്റ് അവശനിലയിലായ യുവതിയെ അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. ഏതു തരത്തിലുള്ള ആസിഡാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. ആസിഡ് ആക്രമണങ്ങള്‍ പതിവായതോടെ സുപ്രിംകോടതി നിര്‍ദേശപ്രകാരം ആസിഡ് വില്‍പ്പന നിരോധിച്ചിരുന്നു. സംഭവത്തില്‍ ഭര്‍തൃബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News