ആര്‍എസ്എസിന് ബദലായി ഡിഎസ്എസുമായി ലാലുവിന്‍റെ മകന്‍

Update: 2018-06-04 16:17 GMT
Editor : admin | admin : admin
ആര്‍എസ്എസിന് ബദലായി ഡിഎസ്എസുമായി ലാലുവിന്‍റെ മകന്‍

രംഗത്ത്. ധര്‍മ്മനിരപേക്ഷ സേവ സംഘ് ( ഡിഎസ്എസ്) എന്നാണ് തേജ് പ്രതാപ് സിങ് രൂപം നല്‍കിയ സംഘടനയുടെ പേര്. ഞായറാഴ്ചയാണ് പുതിയ സംഘടനയുടെ രൂപീകരണം തേജ് പ്രതാപ്....

ആര്‍എസ്എസിന് തടയിടാനായി പുതിയ സംഘടനയുമായി ബീഹാര്‍ ആരോഗ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്‍റെ ഇളയ മകനുമായ തേജ് പ്രതാപ് സിങ് രംഗത്ത്. ധര്‍മ്മനിരപേക്ഷ സേവ സംഘ് ( ഡിഎസ്എസ്) എന്നാണ് തേജ് പ്രതാപ് സിങ് രൂപം നല്‍കിയ സംഘടനയുടെ പേര്. ഞായറാഴ്ചയാണ് പുതിയ സംഘടനയുടെ രൂപീകരണം തേജ് പ്രതാപ് പ്രഖ്യാപിച്ചത്. വര്‍ഗീയ തീവ്രവാദം പ്രചരിപ്പിക്കുന്ന ആര്‍എസ്എസിന് എല്ലാ അര്‍ഥത്തിലും തടയിടാനാകും ഡിഎസ്എസിന്‍റെ ശ്രമമെന്ന് തേജ് പ്രതാപ് പറഞ്ഞു . ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം നല്‍കിയ ഹിന്ദു യുവ വാഹിനി പോലുള്ള സംഘടനകള്‍ ബീഹാറില്‍ വേരോട്ടമുണ്ടാകാന്‍ ശ്രമിക്കുകയാണെന്നും ഇത് തടയേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertising
Advertising



എന്നാല്‍ ആര്‍എസ്എസിനെ കൂടുതല്‍ പഠിക്കാനായി ഒരു വര്‍ഷം സംഘടനയില്‍ ചേര്‍ന്ന് ട്രൌസറിട്ട് ഭാരത് മാതാ കീ ജയ് എന്ന മന്ത്രം ഉരുവിട്ട് ജീവിക്കാന്‍ തേജ് പ്രതാപ് തയ്യാറാകണമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോഡി പ്രതികരിച്ചു. പകുതി മനസുള്ളവരാണ് പകുതി പാന്‍റിട്ട് നടക്കുന്നവരാണെന്നായിരുന്നു ഇതിനുള്ള തേജ് പ്രതാപിന്‍റെ മറുപടി.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News