രണ്ട് തലയും മൂന്നു കൈകളുമായിട്ടാണ് അവള്‍ ഭൂമിയിലെത്തിയത്

Update: 2018-06-05 03:11 GMT
Editor : Jaisy
രണ്ട് തലയും മൂന്നു കൈകളുമായിട്ടാണ് അവള്‍ ഭൂമിയിലെത്തിയത്
Advertising

വയറിലായിട്ടാണ് ഒരു തല അതിനോട് ചേര്‍ന്ന് ചെറിയൊരു കയ്യുമുണ്ട്

വൈകല്യങ്ങളുമായി ജനിച്ചു വീഴുന്ന കുട്ടികളുടെ എണ്ണം രാജ്യത്ത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ജയ്പൂരില്‍ കഴിഞ്ഞ ദിവസം ഒരു പെണ്‍കുഞ്ഞ് പിറന്നു. രണ്ട് തലയും മൂന്നു കൈകളുമായിട്ടാണ് അവള്‍ ഭൂമിയിലെത്തിയത്. വയറിലായിട്ടാണ് ഒരു തല അതിനോട് ചേര്‍ന്ന് ചെറിയൊരു കയ്യുമുണ്ട്. രണ്ടാമത്തെ തലയില്‍ അപൂര്‍ണ്ണമായ കണ്ണും മറ്റ് അവയവങ്ങളും കാണാം. ദശലക്ഷം കുട്ടികളില്‍ ഒരു കുട്ടിക്ക് മാത്രം സംഭവിക്കുന്ന ഒന്നാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയിലൂടെ രണ്ടാമത്തെ തലയും കയ്യും നീക്കം ചെയ്യാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. കുഞ്ഞ് സുഖമാകുന്നതു വരെ മാതാപിതാക്കളില്‍ നിന്നും ഫീസ് ഈടാക്കണ്ടെന്നാണ് ആശുപത്രി അധികൃതരുടെ തീരുമാനം.

Full View

സാധാരണയായി ഇത്തരം കുഞ്ഞുങ്ങളെ ദൈവശിക്ഷയായിട്ടോ ദൈവത്തിന്റെ പ്രതിരൂപമായിട്ടോ കാണുന്ന പ്രവണതയാണ് പൊതുവെ ഉത്തരേന്ത്യയില്‍ കണ്ടുവരാറുള്ളത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News