2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മതേതരസഖ്യം പരാജയപ്പെടുത്തും: ജിഗ്നേഷ് മേവാനി

Update: 2018-06-05 16:19 GMT
Editor : Sithara
2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെ മതേതരസഖ്യം പരാജയപ്പെടുത്തും: ജിഗ്നേഷ് മേവാനി
Advertising

വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ഇന്ധന വിലവര്‍ധനവ് അടക്കമുള്ള കാര്യങ്ങളും ബിജെപിക്ക് തിരിച്ചടിയാകുമെന്നും മേവാനി

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിയെ മതേതരസഖ്യം പരാജയപ്പെടുത്തുമെന്ന് ദലിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്നേഷ് മേവാനി. വിദ്വേഷ രാഷ്ട്രീയത്തിനൊപ്പം ഇന്ധന വിലവര്‍ധനവ് അടക്കമുള്ള കാര്യങ്ങളും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് മേവാനി പറഞ്ഞു.

ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യ ഇന്‍ക്ലുസീവ് സിറ്റിസണ്‍ കോണ്‍ക്ലേവില്‍ രാജ്യത്ത് ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ഥിതിയെന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി. വെറുപ്പിന്‍റെ രാഷ്ട്രീയം സംസാരിക്കുന്നവരെക്കാള്‍ ആയിരം മടങ്ങ് പേര്‍ രാജ്യത്ത് സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്ന് മേവാനി പറഞ്ഞു. 2019 തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദലിതരും മുസ്‍ലിംകളും ക്രിസ്ത്യാനികളും എന്‍ഡിഎ ഭരണത്തില്‍ ദുരിതമനുഭവിക്കുകയാണെന്ന് സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം 240 ക്രിസ്ത്യാനികള്‍ക്ക് എതിരെ ജനക്കൂട്ട ആക്രമണം ഉണ്ടായെന്ന് മനുഷ്യാവകാശ പ്രവര്‍ത്തക തെഹ്മിന അറോറ പറഞ്ഞു. രാജ്യത്ത് ചില ഗ്രാമങ്ങളില്‍ ക്രിസ്ത്യാനികളെ കയറ്റാത്ത സ്ഥിതിയുണ്ടെന്നും അറോറ വിശദീകരിച്ചു

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News