എനിക്ക് ഏത് സമയവും മുഖ്യമന്ത്രിയാവാം, പക്ഷേ താല്‍പര്യമില്ല: ഹേമമാലിനി   

മുഖ്യമന്ത്രിയാവാന്‍ അവസരം കിട്ടിയാലുളള പ്രതികരണമെന്തായിരിക്കുമെന്ന ചോദ്യത്തിനായിരുന്നു ഹേമമാലിനിയുടെ മറുപടി 

Update: 2018-07-26 14:10 GMT

തനിക്ക് ഏത് സമയവും മുഖ്യമന്ത്രിയാവാമെന്നും പക്ഷേ അതിന് താല്‍പര്യമില്ലെന്നും നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി. അതിനായി ശ്രമിക്കുന്നില്ല, എനിക്ക് മുഖ്യമന്ത്രിയാവണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഈ നിമിഷം അതിന് കഴിയും, പക്ഷേ അതില്‍ തന്നെ കെട്ടിക്കിടക്കാന്‍ താല്‍പര്യമില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയാവാന്‍ അവസരം കിട്ടിയാലുളള പ്രതികരണമെന്തായിരിക്കുമെന്ന ചോദ്യത്തിനായിരുന്നു ഹേമമാലിനിയുടെ മറുപടി. രാജസ്ഥാന്‍ ബനാസര്‍ സിറ്റിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു അവര്‍. സിനിമ മേഖലയില്‍ നിന്നുള്ളതായതുകൊണ്ടാണ് എം.പിയായതെന്ന് അവര്‍ പറഞ്ഞു. ബോളിവുഡിലെ സാന്നിധ്യമാണ് എന്നെ ശ്രദ്ധേയമാക്കിയത്.

എം.പി എന്ന നിലയില്‍ പ്രതിനിധാനം ചെയ്യുന്ന മധുരയിലെ ജനങ്ങള്‍ക്ക് എന്ത് നല്‍കിയെന്ന ചോദ്യത്തിന് കഴിഞ്ഞ നാല് വര്‍ഷം നന്നായി പണിയെടുത്തുവെന്നായിരുന്നു മറുപടി. ഇവിടുത്തെ ജനങ്ങളുടെ വികസനത്തിനായി പണിയെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News