എസ്.ബി.ഐ ഉപഭോക്താവാണോ? ഡിസംബര്‍ 31ന് ശേഷം നിങ്ങളുടെ എ.ടി.എം കാര്‍ഡ് പ്രവര്‍ത്തിക്കില്ല

ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംങ് ശൃംഗലയായ എസ്ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്.

Update: 2018-08-14 15:07 GMT
Advertising

എസ്.ബി.ഐ എ.ടി.എം കാര്‍ഡ് ഉപഭോക്താക്കളുടെ കാര്‍ഡുകള്‍ ഡിസംബര്‍ 31ന് ശേഷം പ്രവര്‍ത്തിക്കില്ല. കാരണം മറ്റൊന്നുമല്ല, മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകളില്‍ നിന്നും ഇവിഎം ചിപ്പിലേക്കുള്ള മാറ്റമാണ് ബാങ്ക് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിംങ് ശൃംഗലയായ എസ്ബിഐ തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരിക്കുകയാണ്.

നിലവില്‍ എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗവും മാഗ്നറ്റിക് സ്ട്രിപ് സംവിധാനം ഉപയോഗിച്ചുള്ള എടിഎം കാര്‍ഡ് ഉള്ളവരാണ്. ഈ കാര്‍ഡുകള്‍ 2018 ഡിസംബറിന് ശേഷം പ്രവര്‍ത്തിക്കില്ല. പകരം ഇവിഎം ചിപ്പ് ഉപയോഗിച്ചുള്ള എടിഎം കാര്‍ഡുകളാകും പ്രവര്‍ത്തനക്ഷമമാവുക.

ഇതിനായി നിലവില്‍ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ തങ്ങളുടെ കാര്‍ഡ് ഇവിഎം ചിപ്പ് കാര്‍ഡാക്കി മാറ്റേണ്ടതുണ്ട്. ഇന്റര്‍നെറ്റ് ബാങ്കിംങ് വഴിയോ ബ്രാഞ്ച് ഓഫീസുമായി ബന്ധപ്പെട്ടോ ഇത് മാറ്റാവുന്നതാണ്. ഇതിനായി പ്രത്യേകം ചാര്‍ജ് ഈടാക്കുന്നതല്ല. ഈ സംവിധാനം തികച്ചും സുരക്ഷിതമാണെന്ന് എസ്ബിഐ വൃത്തങ്ങള്‍ ഉറപ്പ് നല്‍കുന്നു.

Tags:    

Similar News