ബിഹാറിൽ 40 സീറ്റിലും എൻ.ഡി.എ വിജയിക്കും-ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി

എൻ.ഡി.എയും മഹാഗഡ്ബന്ധനും തമ്മിൽ 20 ശതമാനം വോട്ടിന്റെ വ്യത്യാസമുണ്ടെന്ന് ബി.ജെ.പി ബിഹാര്‍ സംസ്ഥാന അധ്യക്ഷൻ കൂടിയായ സാമ്രാട്ട് ചൗധരി മീഡിയവണിനോട് പറഞ്ഞു

Update: 2024-05-18 05:43 GMT
Editor : Shaheer | By : Web Desk

പാടന: ബിഹാറിൽ 40 സീറ്റിലും എൻ.ഡി.എ വിജയിക്കുമെന്ന് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി. സംസ്ഥാനത്ത് മുന്നണി യാതൊരു പ്രശ്‌നവും നേരിടുന്നില്ല. കർഷകരെല്ലാം സുഖമായി ജോലി ചെയ്യുന്നുണ്ടെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കൂടിയായ ചൗധരി മീഡിയവണിനോട് പറഞ്ഞു.

എൻ.ഡി.എയും മഹാഗഡ്ബന്ധനും തമ്മിൽ 20 ശതമാനം വോട്ടിന്റെ വ്യത്യാസമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ 40 സീറ്റുകളിലും എൻ.ഡി.എ ഉറപ്പായും വിജയിക്കും. ബിഹാറിൽ മുന്നണി ഒരു പ്രശ്‌നവും നേരിടുന്നില്ലെന്നും സാമ്രാട്ട് ചൗധരി പറഞ്ഞു.

കർഷകർക്ക് ഇവിടെ ഒരു പ്രശ്‌നവുമില്ല. വളരെ സുഖമായാണ് അവർ ഇവിടെ ജോലി ചെയ്യുന്നത്. രാജ്യത്തുതന്നെ ഏറ്റവും നല്ല പ്രവർത്തനമാണ് ബിഹാറിൽ നടക്കുന്നത്. മറ്റൊരു സംസ്ഥാനത്തും ഇങ്ങനെയില്ലെന്നും സാമ്രാട്ട് ചൗധരി അവകാശപ്പെട്ടു.

Advertising
Advertising
Full View

Summary: ''NDA will win all 40 seats in Bihar'': Deputy Chief Minister and BJP State President Samrat Chaudhary

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News