ദക്ഷിണേന്ത്യക്കാരെയും ഉത്തരേന്ത്യക്കാരെയും വിഭജിക്കാന്‍ ശ്രമിക്കുന്നു; മോദി വിഷം ചീറ്റുന്നുവെന്ന് സിദ്ധരാമയ്യ

ഉത്തർപ്രദേശിലെയും ഹിന്ദി ഹൃദയഭൂമിയിലെയും വോട്ടർമാരെ വശീകരിക്കാനുള്ള ഏറ്റവും പുതിയ തന്ത്രം ദക്ഷിണേന്ത്യയിൽ കാര്യമായി നടന്നിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു

Update: 2024-05-18 02:43 GMT

സിദ്ധരാമയ്യ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ദക്ഷിണേന്ത്യക്കാരെയും ഉത്തരേന്ത്യക്കാരെയും വിഭജിക്കാന്‍ മോദി ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി വിഷം ചീറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആയിരിക്കുമ്പോൾ ഇന്‍ഡ്യ മുന്നണി ഉത്തരേന്ത്യയിലെ ജനങ്ങളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി മോദി ആരോപിച്ചിരുന്നു.

''എസ്‍പി-കോൺഗ്രസ് കളി അപകടകരമാണ്. ഷെഹ്‌സാദയുടെ രീതി അപകടകരമാണ്.അവർ ഇവിടെ നിങ്ങളുടെ വോട്ട് തേടുന്നു. പക്ഷേ അവർ ദക്ഷിണേന്ത്യയിലേക്ക് പോയി ഉത്തർപ്രദേശിലെ ജനങ്ങളെ അപമാനിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു.ഇക്കൂട്ടർ സനാതന ധർമ്മത്തെ ദുരുപയോഗം ചെയ്യുന്നു. ഡിഎംകെ, കേരളത്തിലെ ഇടതുപക്ഷം, കർണാടകയിലും തെലങ്കാനയിലും കോൺഗ്രസും അവർക്കൊപ്പമുണ്ടെന്നുമാണ്'' മോദി പറഞ്ഞത്.“അവര്‍ യുപിയിലെ ജനങ്ങളെ അധിക്ഷേപിക്കുമ്പോൾ, എസ്‍പിയും കോണ്‍ഗ്രസും അവരുടെ ചെവികളില്‍ പഞ്ഞി തിരുകുന്നു. യുപിയിലെ ജനങ്ങളെ അധിക്ഷേപിച്ച ഇന്‍ഡ്യ സഖ്യത്തോട് നിങ്ങൾ ക്ഷമിക്കുമോ? ഉത്തർപ്രദേശിലെ ജനങ്ങളെ അധിക്ഷേപിക്കുന്നവരോട് നിങ്ങൾ ക്ഷമിക്കുമോ?'' എന്നാണ് മോദി ചോദിച്ചത്.

Advertising
Advertising

ഉത്തർപ്രദേശിലെയും ഹിന്ദി ഹൃദയഭൂമിയിലെയും വോട്ടർമാരെ വശീകരിക്കാനുള്ള ഏറ്റവും പുതിയ തന്ത്രം ദക്ഷിണേന്ത്യയിൽ കാര്യമായി നടന്നിട്ടില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞു. "ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ, നന്ദികെട്ട പ്രധാനമന്ത്രി ഇപ്പോൾ ദക്ഷിണേന്ത്യക്കാരെയും ഉത്തരേന്ത്യക്കാരെയും വിഭജിക്കാൻ ശ്രമിക്കുന്നു'' സിദ്ധരാമയ്യ എക്സില്‍ കുറിച്ചു. “ഞങ്ങൾ കർണാടകയെ ഇന്ത്യയുടെ പുത്രിയായാണ് കണക്കാക്കുന്നത്. ഇന്ത്യ ആരോടും വിവേചനം കാണിച്ചിട്ടില്ല, പക്ഷേ മോദിയെപ്പോലുള്ളവർ വിഷം ചീറ്റുന്നു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകളുമായി ഞങ്ങൾക്ക് സഹജീവി ബന്ധമുണ്ട്, അതിൽ ഞങ്ങൾ അഭിമാനിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിലെ പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ ചുമതലയുള്ള കോൺഗ്രസ് വക്താവ് ലാവണ്യ ബല്ലാൾ ജെയിൻ, മോദിയുടെ പരാമർശങ്ങളെ ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിച്ച് ഭരിക്കുക നയത്തോട് ഉപമിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News