വിമാനത്താവളത്തിനുള്ളില്‍ മഴ പെയ്തപ്പോള്‍: വീഡിയോ വൈറലാകുന്നു

നവീകരണത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ട് കെട്ടിടത്തോട് ചേര്‍ത്ത് ഒരു ഭാഗം കൂട്ടിച്ചേര്‍ത്തിരുന്നു. ഇവിടെയുള്ള മേല്‍ക്കൂരയുടെ ഭാഗത്തുണ്ടായ വിടവിലൂടെയാണ് മഴ എയര്‍പോര്‍ട്ടിനകത്തെത്തിയത്. 

Update: 2018-08-30 05:37 GMT

കനത്ത മഴയില്‍ ചോര്‍ന്നൊലിക്കുന്ന ആസാമിലെ ഗുവാഹത്തി യിലെ വിമാനത്താവളത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഗുവാഹത്തിയിലെ ലോക്പ്രിയ ഗോപിനാഥ് ബോര്‍ഡോലോയ് ഇന്‍ര്‍നാഷണല്‍ എയര്‍പോര്‍ട്ടിനുള്ളില്‍ മഴ പെയ്തത്.

നവീകരണത്തിന്റെ ഭാഗമായി എയര്‍പോര്‍ട്ട് കെട്ടിടത്തോട് ചേര്‍ത്ത് ഒരു ഭാഗം കൂട്ടിച്ചേര്‍ത്തിരുന്നു. ഇവിടെയുള്ള മേല്‍ക്കൂരയുടെ ഭാഗത്തുണ്ടായ വിടവിലൂടെയാണ് മഴ എയര്‍പോര്‍ട്ടിനകത്തെത്തിയത്. മഴയില്‍ ഏസിക്കും കേടുപാട് സംഭവിച്ചു.

എയര്‍പോര്‍ട്ടിനകത്തെ മഴ തങ്ങളെയും തങ്ങളുടെ ലഗേജുകളെയും നനച്ചെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടെങ്കിലും എയര്‍പോര്‍ട്ട് മാനേജര്‍ പി കെ തായ്‌‍ലോംഗ് അത് നിഷേധിച്ചു. യാത്രക്കാരിലാരുടെ ലഗേജും നനഞ്ഞിട്ടില്ലെന്നും എയര്‍പോര്‍ട്ടിലെ ഉപകരണങ്ങള്‍ക്കൊന്നും തന്നെ തകരാറ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. താന്‍ ആ സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്നും വിഷയം പരിഹരിക്കാനാവശ്യമായ നടപടികള്‍ പെട്ടെന്ന് തന്നെ സ്വീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News