ഡി.ആര്‍.ഡി.ഒയില്‍ തൊഴിലവസരങ്ങള്‍; അപേക്ഷ നല്‍കാം

ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവ്‍ലപ്‍മെന്‍റ് ഓര്‍ഗനൈസേഷനി (ഡി.ആര്‍.ഡി.ഒ) ല്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. 150 ഒഴിവുകളിലേക്ക് ഡി.ആര്‍.ഡി.ഒ അപേക്ഷ ക്ഷണിച്ചു. 

Update: 2018-09-03 14:53 GMT

ഡിഫന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവ്‍ലപ്‍മെന്‍റ് ഓര്‍ഗനൈസേഷനി (ഡി.ആര്‍.ഡി.ഒ) ല്‍ നിരവധി തൊഴില്‍ അവസരങ്ങള്‍. 150 ഒഴിവുകളിലേക്ക് ഡി.ആര്‍.ഡി.ഒ അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷകള്‍ നല്‍കേണ്ടത്. ഈ മാസം 14 വരെ അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

ഡി.ആര്‍.ഡി.ഒയുടെ drdo.gov.in എന്ന വെബ്‍സൈറ്റ് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. സെപ്തംബര്‍ 26നും ഒക്ടോബര്‍ എട്ടിനുമായിരിക്കും എഴുത്തു പരീക്ഷ. ഇതില്‍ വിജയിച്ചവരില്‍ നിന്ന് അര്‍ഹരായവരെ അഭിമുഖത്തിനായി ക്ഷണിക്കും. ഗ്രാജുവേറ്റ് അപ്രെന്‍റീസ് ട്രെയിനീസ്, ഡിപ്ലോമ അപ്രന്‍റീസ് ട്രെയിനീസ്, ഐടിഐ അപ്രന്‍റീസ് ട്രെയിനീസ് തുടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. യോഗ്യതയും മറ്റു വിശദാംശങ്ങളും അറിയാന്‍: drdo.gov.in

Tags:    

Similar News