‘ജെയ്റ്റ്ലി മാത്രമല്ല, ബി.ജെ.പി ഒന്നടങ്കം മല്യയുമായുള്ള ബന്ധം വ്യക്തമാക്കണം’ യശ്വന്ത് സിന്‍ഹ

മല്യയുടെ വെളിപ്പെടുത്തലില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ബി.ജെ.പി നേതൃത്വം മുഴുവനായും മല്യയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Update: 2018-09-13 12:12 GMT

വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ ബി.ജെ.പിയെ ഒന്നടങ്കം വിമര്‍ശിച്ച് മുന്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ബി.ജെ.പി നേതൃത്വം മുഴുവനായും വിജയ് മല്യയുമായുള്ള ബന്ധം വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

"ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലി മാത്രമല്ല, ബി.ജെ.പി ഒന്നടങ്കം വിജയ് മല്യയുമായുള്ള ബന്ധം വ്യക്തമാക്കണം.'' യശ്വന്ത് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു.

Advertising
Advertising

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യം വിടുംമുമ്പ് ധനമന്ത്രിയെ കണ്ടിരുന്നതായാണ് മല്യയുടെ വെളിപ്പെടുത്തല്‍. രാജ്യം വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി ചര്‍ച്ച നടത്തിയിരുന്നതായി മല്യ ലണ്ടനില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു‍.

''ജെനീവയില്‍ എനിക്ക് മുന്‍കൂട്ടി നിശ്ചയിച്ച ഒരു മീറ്റിംങ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ രാജ്യംവിട്ടത്. പോകുന്നതിന് മുമ്പ് ഞാന്‍ ധനമന്ത്രിയെ കണ്ടിരുന്നു. ബാങ്കുകളുമായുള്ള ഇടപാടുകള്‍ പരിഹരിക്കുന്നതിനായി ഞാന്‍ ചില ഓഫറുകള്‍ മുന്നോട്ട് വെക്കുകയും ചെയ്തിരുന്നു.'' മല്യ പറഞ്ഞു.

Tags:    

Similar News