പരപുരുഷ ബന്ധം; ത്രിപുരയിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ക്രൂര മർദനം 

വിവാഹേതര ബന്ധം പരാമർശിക്കുന്ന ഐപിസി 497 സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ട് പിന്നാലെയാണ് ത്രിപുരയിൽ നിന്നും ഞെട്ടിക്കുന്ന ഈ സംഭവം റിപ്പോർട്ട് ചെയ്തത്

Update: 2018-09-28 14:35 GMT

ത്രിപുരയിലെ ഗോമതി ജില്ലയിൽ സ്ത്രീയെ മരത്തിൽ കെട്ടിയിട്ട് ക്രൂര മർദനം. പരപുരുഷ ബന്ധം ആരോപിച്ചാണ് നാട്ടുകാർ സ്ത്രീയെ ക്രൂര മര്ദനത്തിനിരയാക്കിയത്. സ്ത്രീയെ കെട്ടിയിടുകയും കഴുത്തിൽ ചെരുപ്പ് മാലയണിയിക്കുകയും ചെയ്തതിന് ശേഷമായിരുന്നു ക്രൂര മർദ്ദനം. വിവാഹിതനായ അയൽക്കാരനുമായി അവിഹിതമുണ്ടെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ മർദ്ദനവും അപമാനിക്കലും ഗ്രാമത്തിൽ അരങ്ങേറിയത്. വിവാഹേതര ബന്ധം പരാമർശിക്കുന്ന ഐപിസി 497 സുപ്രീം കോടതി റദ്ദാക്കിയതിന് തൊട്ട് പിന്നാലെയാണ് ത്രിപുരയിൽ നിന്നും ഞെട്ടിക്കുന്ന ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

Full View
Tags:    

Similar News