‘എന്നുവരും അച്ഛാദിൻ’? ചോദ്യം കേട്ട് മടുത്തു, മോദിയുടെ അപരൻ ബി.ജെ.പി വിടുന്നു 

Update: 2018-10-05 11:29 GMT

നടപ്പിലും എടുപ്പിലും ശരീരഭാഷയിലുമൊക്കെ സാക്ഷാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപോലെ തന്നെയാണ് അഭിനന്ദന്‍ പതക്. മോദിയുടെ അപരൻ എന്ന നിലക്ക് രാജ്യമൊട്ടാകെ പ്രശസ്തനായ പതക് പ്രധാനമന്ത്രിയുടെ കടുത്ത ആരാധകൻ കൂടിയായിരുന്നു. വോട്ടിന് വേണ്ടി അദ്ദേഹത്തെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട് ബി.ജെ.പി. എന്നാൽ, ബി.ജെ.പി വിടാനുള്ള കടുത്ത തീരുമാനം എടുത്തിരിക്കുകയാണ് അദ്ദേഹമിപ്പോൾ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും പരാജയത്തിന്റെ പേരിൽ പഴി കേൾക്കേണ്ടിവരുന്നത് താനാണ് എന്നാണ് അഭിനന്ദൻ പതക് പറയുന്നത്.

Advertising
Advertising

അച്ഛാ ദിൻ എപ്പോൾ വരും, എപ്പോഴാണ് ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരിക എന്നതൊക്കെയാണ് തന്നെക്കാണുമ്പോൾ ആളുകൾ ചോദിക്കുന്നത്. 2014ല്‍ മോദി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു അത്. എന്നാൽ, അത് നിറവേറ്റാൻ മോദിക്ക് കഴിഞ്ഞില്ല. സർക്കാരിന്റെ മോശം പ്രകടനത്തിന്റെ പേരിൽ ആളുകൾ തന്നെ പരിഹസിക്കുന്നു

അച്ഛാ ദിൻ എപ്പോൾ വരും, എപ്പോഴാണ് ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരിക എന്നതൊക്കെയാണ് തന്നെക്കാണുമ്പോൾ ആളുകൾ ചോദിക്കുന്നത്. 2014ല്‍ മോദി അധികാരത്തില്‍ എത്തുന്നതിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു അത്. എന്നാൽ, അത് നിറവേറ്റാൻ മോദിക്ക് കഴിഞ്ഞില്ല. സർക്കാരിന്റെ മോശം പ്രകടനത്തിന്റെ പേരിൽ ആളുകൾ തന്നെ പരിഹസിക്കുന്നു, പതക് പറയുന്നു.

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം വീതം ഓരോ പൗരന്റെയും അക്കൗണ്ടിലെത്തിക്കും എന്ന വാഗ്ദാനം വിശ്വസിച്ചവരാണ് തന്നെ കാണുമ്പോള്‍ പണം ചോദിക്കുന്നത്. ബി.ജെ.പി സര്‍ക്കാരിനോടുള്ള ജനത്തിന്റെ രോഷം താനാണ് പലപ്പോഴും അനുഭവിക്കുന്നതെന്നും പതക് പറയുന്നു.

ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു എന്ന് മാത്രമല്ല, ഇനി മോദിക്കും ബി.ജെ.പിക്കും എതിരായ പ്രചാരണങ്ങളില്‍ സജീവമാകാനാണ് പതക്കിന്റെ തീരുമാനം. ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളോടുള്ള അതൃപ്തിയാണ് കോണ്‍ഗ്രസില്‍ ചേരാന്‍ കാരണമെന്നാണ് ഇദ്ദേഹം പറയുന്നത്. ഉത്തർ പ്രദേശിലെ സഹാരണ്‍പുരാണ് അഭിനന്ദന്‍ പതക്കിന്റെ സ്വദേശം.

Tags:    

Similar News