റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൈമാറി

സുപ്രീംകോടതി നിര്‍ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയത്.

Update: 2018-11-12 12:55 GMT

റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഹരജിക്കാര്‍ക്ക് കൈമാറി. സുപ്രീംകോടതി നിര്‍ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറിയത്. 2013 ലെ പ്രതിരോധ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്നും പ്രതിരോധ കരാറുകൾക്ക് അംഗീകാരം നൽകുന്ന ഡിഫൻസ് അക്യുസിഷൻ കൗൺസിൽ അനുമതി ഉണ്ടെന്നും സര്‍ക്കാര്‍ വിശദീകരിച്ചു. അന്തിമ തീരുമാനം എടുക്കും മുമ്പ് വിവിധ തലങ്ങളിലായി ആകെ 74 തവണ ചര്‍ച്ച നടന്നു എന്നും കരാർ പറയുന്നു.

റിപ്പോര്‍ട്ടില്‍ റിലയന്‍‌സിനെ ഒരിടത്ത് പോലും പരാമര്‍ശിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. കരാറിലെ ഓഫ്സെറ്റ് പങ്കാളിയായി റിലയന്‍സിനെ തെരെഞ്ഞെടുത്തെന്ന് ഫ്രഞ്ച് കമ്പനിയായ ദസോ ഇതുവരെ ഓദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പരോക്ഷമായി സൂചിപ്പിക്കുന്നു.

Advertising
Advertising

റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് സുപ്രിം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിവരങ്ങള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും നടപടിക്രമത്തിന്റെ വിശദാംശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്നും സുപ്രിംകോടതി പറഞ്ഞു. റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ പത്തു ദിവസത്തിനകം കോടതിക്ക് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അടങ്ങിയ ബഞ്ചാണ് ഉത്തരവിറക്കിയത്.

വിമാനത്തിന്റെ സാങ്കതിക വിവരങ്ങളും വിലയുടെ വിവരങ്ങളും കോടതിയെ അറിയിക്കണം. റഫാലില്‍ ഇന്ത്യയുടെ പങ്കാളിയുടെ വിവരങ്ങളും കോടതിയെ അറിയിക്കണം, കോടതി പറഞ്ഞു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ ഇടപാടില്‍ മുന്‍ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലാണ്. മറ്റന്നാള്‍ ആണ് കോടതി റഫേല്‍ കേസ് പരിഗണിക്കുന്നത്.

Tags:    

Similar News