ഛത്തീസ്ഗഢ് മുഖ്യമന്ത്രി രാജിവച്ചു
നിര്‍ണായക സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വന്‍ തിരിച്ചടി നേരിട്ടു. ഇതോടെ രാജിവക്കുന്നതായി അറിയിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംങ് രംഗത്തെത്തി.
15 വര്‍ഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചാണ് ഛത്തീസ്‍ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുന്നത്. 90 നിയമസഭ മണ്ഡലങ്ങളില്‍ 53 സീറ്റുകളിലും കോണ്‍ഗ്രസ് മുന്നേറുകയാണ്. നിര്‍ണായക സ്വാധീനമുണ്ടായിരുന്ന പല മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വന്‍ തിരിച്ചടി നേരിട്ടു. ഇതോടെ രാജിവക്കുന്നതായി അറിയിച്ച് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംങ് രംഗത്തെത്തി. ധാര്‍മ്മികമായ ഉത്തരവാദിത്വം മൂലമാണ് തന്റെ രാജിയെന്ന് രമണ്‍ സിംങ് അറിയിച്ചു.
പാര്‍ട്ടി വിജയിക്കുമ്പോള്‍ അതിന്റെ അംഗീകാരം തനിക്ക് ലഭിക്കുന്നത് പോലെ, പരാജയപ്പെടുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നതായി രമണ്‍ സിംങ് വ്യക്തമാക്കി. ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഢില്‍ ബി.ജെ.പി ശക്തികേന്ദ്രങ്ങളായ ജഗ്ദല്‍പൂര്‍, നാരായണ്‍പൂര്‍ തുടങ്ങിയ മണ്ഡലങ്ങളില്‍ വലിയ തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. ദലിത് വോട്ട് നിര്‍ണായകമായ മണ്ഡലങ്ങളിലും ചലനമുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ല.