വേദാന്ത കമ്പനി സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍
വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.
തൂത്തുക്കുടിയിലെ വേദാന്ത കമ്പനിയുടെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് തുറന്നു പ്രവര്‍ത്തിപ്പിയ്ക്കാമെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍. ഇതിനുള്ള ഉത്തരവ് ഉടന്‍ നല്‍കണമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ട്രിബ്യൂണല്‍ നിര്‍ദ്ദേശം നല്‍കി. പ്ലാന്റ് അടച്ചു പൂട്ടിയ സര്‍ക്കാര്‍ നടപടി നീതീകരിയ്ക്കാന്‍ സാധിയ്ക്കില്ലെന്നും ഹരിതട്രിബ്യൂണല്‍ അധ്യക്ഷന്‍ ആദര്‍ശ് കുമാര്‍ ഗോയല്‍ നിരീക്ഷിച്ചു. വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു.
ഉപാധികളോടെ പ്ളാന്റ് തുറക്കാനാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. സമീപത്ത് താമസിയ്ക്കുന്നവരുടെ ഉന്നമനത്തിനായി മൂന്ന് വര്‍ഷത്തിനുള്ളില്‍ നൂറ് കോടി രൂപ ചിലവഴിയ്ക്കണം. സ്കൂള്‍, ആശുപത്രി, കുടിവെള്ളം എന്നിവയ്ക്കായാണ് തുക ചിലവഴിയ്ക്കേണ്ടത്. സാമൂഹിക സുരക്ഷയുടെ ഭാഗമായി 10 കോടി രൂപ പ്രതിവര്‍ഷം ചിലവഴിയ്ക്കണമെന്നും ഉത്തരവിലുണ്ട്. ഇത്തരം കാര്യങ്ങള്‍ ചെയ്യാമെന്ന് നേരത്തെ തന്നെ വേദാന്ത കമ്പനി ട്രിബ്യൂണലില്‍ അറിയിച്ചിരുന്നു. വേദാന്ത നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ ട്രിബ്യൂണല്‍ നിയോഗിച്ച സമിതി പ്ളാന്റിലെത്തി സ്ഥിതിഗതികള്‍ പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാക്ടറി തുറക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എന്നാല്‍, വിധിയ്ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി അറിയിച്ചു.
2017 മെയ് 28നാണ് പ്ളാന്റ് അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. വൈദ്യുതി ഉള്‍പ്പെടെയുള്ള അടിസ്ഥാന സൌകര്യങ്ങളും റദ്ദാക്കിയിരുന്നു. കമ്പനിയില്‍ നിന്നുള്ള വായു മലിനീകരണം ജീവിതത്തെ ബാധിയ്ക്കുന്നുണ്ടെന്നും ഫാക്ടറി പൂട്ടണമെന്നും ആവശ്യപ്പെട്ട്, മെയ് 22ന് പ്ളാന്റിനെതിരെ സമരം നടത്തിയവര്‍ക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേര്‍ മരിച്ചതോടെയാണ് പ്ളാന്റ് അടയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ തീരുമാനം തെറ്റാണെന്ന് ട്രിബ്യൂണല്‍ നിരീക്ഷിച്ചു.