‘ഹനുമാൻ മുസ്‌ലിമായിരുന്നു’;  പുതിയ കണ്ടെത്തലുമായി ബി.ജെ.പി നേതാവ്  

Update: 2018-12-20 13:41 GMT

ഹനുമാന്‍ മുസ്‌ലിമായിരുന്നുവെന്ന് ബി.ജെ.പി നേതാവിന്റെ പുതിയ കണ്ടെത്തല്‍. ബി.ജെ.പി നേതാവ് ബുക്കല്‍ നവാബാണ് പുതിയ വെളിപ്പെടുത്തല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയിരിക്കുന്നത്. മുസ്‌ലിം പേരുകളായ റഹ്‌മാൻ, റംസാന്‍, ഫര്‍മാന്‍, സിഷാന്‍, ഖുര്‍ബാന്‍ എന്നീ പേരുകള്‍ക്ക് ഹനുമാന്‍ പേരുമായി സാമ്യമുണ്ട് എന്നതാണ് ഇതിന് കാരണമായി അദ്ദേഹം പറയുന്നത്. ഈ പേരുകളെല്ലാം ഉരുതിരിഞ്ഞത് ഹനുമാനില്‍ നിന്നാണ് എന്നാണ് ബുക്കല്‍ നവാബ് മാധ്യമങ്ങളോട് പറഞ്ഞത്.

നേരത്തെ രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ ഹനുമാന്‍ ദളിത് വിഭാഗക്കാരനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് വിവാദമായിരുന്നു. പ്രസ്താവന വിവാദമായെങ്കിലും പിന്‍വലിക്കാന്‍ ആദിത്യനാഥ് തയ്യാറായിരുന്നില്ല. ഹനുമാന്റെ ജാതി പറയുന്നവര്‍ മറ്റു ദൈവങ്ങളുടെ ജാതി കൂടി വെളിപ്പെടുത്താന്‍ തയ്യാറാവണമെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞിരുന്നു.

Advertising
Advertising

Tags:    

Similar News