മോദിയുടെ ഫോട്ടോ ഉപയോഗിച്ച് മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയ ആള്‍ അറസ്റ്റില്‍

Update: 2019-01-11 05:41 GMT

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോയും സര്‍ക്കാര്‍ വകുപ്പിന്റെ പേരും ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയയാള്‍ പൊലീസ് അറസ്റ്റില്‍. 2000ത്തിന് മുകളില്‍ വ്യക്തികളെയാണ് ഇത് പോലെ കബളിപ്പിച്ച് മൂന്ന് കോടിക്ക് മുകളില്‍ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫരീദാബാദ് സ്വദേശി രജീന്തര്‍ കുമാര്‍ ത്രിപാദിയാണ് സാമ്പത്തിക തട്ടിപ്പിന് പൊലീസ് പിടിയിലായത്. പ്രധാന്‍ മന്ത്രി ആവാസ് യോജന പ്രകാരം കുറഞ്ഞ ചിലവില്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാള്‍ നിരവധി പേരില്‍ നിന്നും പണം കൈക്കലാക്കിയത്.

Advertising
Advertising

പ്രധാനമന്ത്രിയുടെ ഫോട്ടോയും കേന്ദ്ര പാര്‍പ്പിട ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ ലോഗോയും അനുമതിയില്ലാതെ ഉപയോഗിക്കുകയും വ്യക്തിഗത ആവശ്യത്തിന് ഉപയോഗിച്ചെന്നുമാണ് കേസ്. ദേശീയ പാര്‍പ്പിട വികസന സംഘടനയുടെ ചെയര്‍മാന്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ ഭൂരിപക്ഷം പേരില്‍ നിന്നും പണം തട്ടിയത്. ദേശീയ പാര്‍പ്പിട വികസന സംഘടന കേന്ദ്ര പാര്‍പ്പിട ദാരിദ്ര്യ ലഘൂകരണ മന്ത്രാലയത്തിന്റെ കീഴിലാണെന്നും ഇദ്ദേഹം തെറ്റിദ്ധരിപ്പിച്ചു. നിരവധി പരാതികളാണ് രജീന്തര്‍ കുമാര്‍ ത്രിപാദിക്കെതിരെ ഇതിനകം ലഭിച്ചിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു. നിരവധി തട്ടിപ്പുകള്‍ ഇതിന് മുന്‍പും ഇദ്ദേഹം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Tags:    

Similar News