പിതാവിന്റെ മരണത്തിന് കാരണം അമ്മയുടെ ദുർമന്ത്രവാദമെന്ന് ജോത്സ്യൻ; അമ്മയെ കൊലപ്പെടുത്തി മകളും ഭർത്താവും

55 വയസുള്ള പുഷ്പാവതിയെയാണ് മകൾ സുചിത്രയും ഭർത്താവും കൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത

Update: 2026-02-13 11:51 GMT

തുമകൂരു: പിതാവിന്റെ മരണത്തിന് കാരണം അമ്മ ചെയ്ത ദുർമന്ത്രവാദമാണെന്ന ജോത്സ്യന്റെ വാക്ക് വിശ്വസിച്ച് മകളും ഭർത്താവും ചേർന്ന് അമ്മയെ കൊല്ലപ്പെടുത്തി. കർണാടക തുമകുരു താലൂക്കിലെ അനുപനഹള്ളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 55 വയസുള്ള പുഷ്പാവതിയെയാണ് മകൾ സുചിത്രയും ഭർത്താവും കൂടി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഉറങ്ങിക്കിടന്ന സുചിത്രയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളും മകളും മരുമകനും ചേർന്ന് നടത്തിയിരുന്നു. സംസ്‌ക്കാരം ധൃതിപിടിച്ച് നടത്താനുള്ള തീരുമാനവും ശരീരത്തിലെ പാടുകളും കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിനെ അന്വേഷിക്കുകയായിരുന്നു. പൊലീസ് അന്വേഷണത്തിലാണ് പുഷ്പവതിയുടേത് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Advertising
Advertising

ഒന്നരവർഷം മുൻപാണ് സുചിത്രയുടെ പിതാവ് അസുഖം ബാധിച്ച് മരിച്ചത്. എന്നാൽ, ഓൺലൈൻ വഴി ബന്ധപ്പെട്ട ഒരു ജ്യോത്സ്യൻ അമ്മ ചെയ്ത ദുർമന്ത്രവാദം മൂലമാണ് പിതാവ് മരിച്ചതെന്ന് സുചിത്രയെ വിശ്വസിപ്പിച്ചു. കൊലപാതകത്തിന് ഭർത്താവിന്റെ പൂർണ പിന്തുണയും സുചിത്രക്ക് ലഭിച്ചിരുന്നു. ദുർമന്ത്രവാദ ആരോപണം മാത്രമാണോ കൊലപാതകത്തിന് പിന്നിലെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. കുടുംബത്തിലെ സാമ്പത്തിക തർക്കങ്ങളും കൊലപാതകത്തിന് കാരണമായിട്ടുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചതായും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - ശരത് ഓങ്ങല്ലൂർ

Similar News