പശ്ചിമ ബം​ഗാളിൽ എസ്ഡിപിഐ സ്ഥാനാർഥിക്ക് സിപിഎം പിന്തുണ

പശ്ചിമബംഗാളിൽ എസ്ഡിപിഐ മൽസരിക്കുന്ന ഏക മണ്ഡലം മുർഷിദാബാദ് ജില്ലയിലെ സാഗർദിഗിയാണ്. മസീഉറഹ്‌മാനാണ് സ്ഥാനാർഥി

Update: 2026-04-05 09:25 GMT

മുർഷിദാബാദ്: പശ്ചിമ ബം​ഗാളിൽ എസ്ഡിപിഐ സ്ഥാനാർഥിക്ക് സിപിഎം പിന്തുണ. പശ്ചിമബംഗാളിൽ എസ്ഡിപിഐ മൽസരിക്കുന്ന ഏക മണ്ഡലം മുർഷിദാബാദ് ജില്ലയിലെ സാഗർദിഗിയാണ്. മസീഉറഹ്‌മാനാണ് സ്ഥാനാർഥി. ഈ മണ്ഡലത്തിൽ എതിരാളികൾ തൃണമൂൽ കോൺഗ്രസും ബിജെപിയും കോൺഗ്രസുമാണ്. ഇടതുപക്ഷ മുന്നണിക്കും ഇന്ത്യൻ സെക്യുലർ ഫ്രണ്ടിനും ഇവിടെ സ്ഥാനാർഥികളില്ല.

ഇന്നലെ മുർഷിദാബാദിൻറെ ആസ്ഥാനമായ ബെർഹാംപൂരിലെ രബീന്ദ്ര സദനിൽ നടന്ന ഇലക്ഷൻ കോൺക്ലേവിൽ ദേശീയ പ്രസിഡൻറ് എം.കെ ഫൈസിക്കും സംസ്ഥാന പ്രസിഡൻറ് ഹഖീഖുൽ ഇസ്‌ലാമിനുമൊപ്പം സിപിഎം മുർഷിദാബാദ് ജില്ലാ സെക്രട്ടറി ജമീർ മൊല്ലയും മറ്റ് നേതാക്കളും പങ്കെടുത്തിരുന്നു.

Advertising
Advertising

എസ്ഡിപിഐ ബന്ധത്തെ ചൊല്ലി കേരളത്തിൽ സിപിഎമ്മും കോൺഗ്രസും പരസ്പരം പോരടിക്കുമ്പോഴാണ് ബം​ഗാളിൽ എസ്ഡിപിഐ സ്ഥാനാർഥിയെ സിപിഎം പിന്തുണയ്ക്കുന്നത്. തമിഴ്നാട്ടിൽ ഇരു പാർട്ടികളും എസ്ഡി പിഐയും ഡിഎംകെ നേതൃത്വത്തിലുള്ള സെക്കുലർ പ്രോഗ്രസീവ് അലയൻസിന്റെ ഭാഗമാണ്. തിരുവാരൂർ ജില്ലയിലെ നണ്ണിലം മണ്ഡലത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രസിഡൻ്റ് നെല്ലായ് മുബാറക് മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News