കുടകില്‍ ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാണാനില്ല

എറണാകുളത്ത് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശരണ്യ വ്യാഴാഴ്ചയാണ് ട്രക്കിങ്ങിനായി കുടകിലെത്തിയത്

Update: 2026-04-04 16:22 GMT

കുടക്: കര്‍ണാടകയിലെ കുടകില്‍ ട്രക്കിങ്ങിന് പോയ മലയാളി യുവതിയെ കാണാനില്ല. കോഴിക്കോട് നാദാപുരം സ്വദേശി ശരണ്യയെയാണ് (36) കാണാതായത്.

എറണാകുളത്ത് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ശരണ്യ വ്യാഴാഴ്ചയാണ് ട്രക്കിങ്ങിനായി കുടകിലെത്തിയത്. ഒറ്റയ്ക്കായിരുന്നു വന്നത്. ഇവിടെ ഒരു ഹോംസ്‌റ്റേയില്‍ താമസിച്ച ശേഷമാണ് ട്രക്കിങ്ങിന് പുറപ്പെട്ടത്. ട്രക്കിങ്ങിനിടെ വഴിതെറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്.

ട്രക്കിങ് വഴിയിലൂടെ ശരണ്യ പോകുന്ന സിസിടിവി ദൃശം ലഭിച്ചിട്ടുണ്ട്. കര്‍ണാടക വനംവകുപ്പും പൊലീസും ചേര്‍ന്ന് ഇവരെ കണ്ടെത്താനായി തെരച്ചില്‍ തുടരുകയാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - Web Desk

contributor

Similar News