കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികളടക്കം ഒരു കുടുംബത്തിലെ ഒമ്പതുപേർ മരിച്ചു

പൊലീസ് അന്വേഷണം ആരംഭിച്ചു

Update: 2026-04-04 09:31 GMT

മുംബൈ: മഹാരാഷ്ട്രയിയിലെ നാസിക്കിൽ കാർ കിണറ്റിലേക്ക് വീണ് ആറ് കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അപകടം.

ശിവാജി നഗറിലെ ഹാളിൽ നടന്ന ഒരു ചടങ്ങിൽ സംബന്ധിച്ച് മടങ്ങുകയായിരുന്ന ഇൻഡോറിൽ നിന്നുള്ള കുടുംബമാണ് അപകടത്തിൽപ്പെട്ടത്. സുനിൽ ദത്താത്രേയ ദർഗോഡെ (34), ഭാര്യ രേഷ്മ (27), മകൾ രാഖി (10), സഹാേദരി ആശ അനിൽ ദർഗോഡെ (32), സഹോദരപുത്രിമാരായ മാധുരി (13), ശ്രാവണി (11), മകൻ ശ്രേയസ് (11), മകൾ സൃഷ്ടി (14), സഹോദരപുത്രി സമൃദ്ധി (7) എന്നിവരാണ് മരിച്ചത്.

 ഇരുട്ടിത്ത് കിണർ കാണാൻ കഴിയാതിരുന്ന ഡ്രൈവർക്ക് വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണം. വിവരം ലഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്ത് എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ മുക്കാൽ ഭാഗത്തോളം കിണറിനുളളിൽ അകപ്പെട്ടു. നിറയെ വെള്ളവുമുണ്ടായിരുന്നതും വെളിച്ചക്കുറവും രക്ഷാപ്രവർത്തനം വൈകാൻ കാരണമായി.

Advertising
Advertising

മൃതദേഹങ്ങൾ ഡിൻഡോറിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News