'മതിയായ അളവിൽ ഗ്യാസില്ല, പരാതികളിൽ പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ല'; ഡെറാഡൂണിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി ജനങ്ങൾ

18 കപ്പലുകളാണ് ഇറാന്‍ അനുമതി തേടി ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്നത്

Update: 2026-04-03 12:54 GMT

ഡെറാഡൂണ്‍: പശ്ചിമേഷ്യന്‍ യുദ്ധസാഹചര്യം തുടരുന്നതിനിടെ രാജ്യത്ത് എല്‍പിജി പ്രതിസന്ധി അതിരൂക്ഷം. ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള സിലിണ്ടറുകളുടെ ക്ഷാമത്തെ തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. ഷിംലയിലേക്കുള്ള റോഡ് ബ്ലോക്ക് ചെയ്തുകൊണ്ട് ഡെറാഡൂണ്‍ പ്രദേശവാസികളാണ് പ്രകടനം നടത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ട്രാഫിക് നിയന്ത്രണാധീതമാക്കാന്‍ പൊലീസ് പാടുപെട്ടു. എല്‍പിജി സിലിണ്ടറുകളുടെ നിരന്തരമായ അലഭ്യത അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരം കാണാന്‍ തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് കാരണം.

Advertising
Advertising

യുഎസുമായി ചേര്‍ന്ന് ഇറാനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍ പാതയായ ഹോര്‍മൂസ് ഇറാന്‍ അടച്ചിരുന്നു. പിന്നാലെ, ലോകമൊന്നടങ്കം വലിയ രീതിയില്‍ ഇന്ധന പ്രതിസന്ധി നേരിടുകയായിരുന്നു. യുദ്ധസാഹചര്യം മുന്‍നിര്‍ത്തി ഇന്ധനങ്ങളുടെ കരുതല്‍ ശേഖരത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി രാജ്യത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു. പലയിടങ്ങളിലും ഹോട്ടലുകള്‍ പൂര്‍ണമായും ഭാഗികമായും അടച്ചുപൂട്ടാനും മെനു വെട്ടിച്ചുരുക്കാനും ഇടയാക്കുകയും ചെയ്തു. പിന്നാലെയാണ് ഡെറാഡൂണിലെ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. വാണിജ്യാവശ്യങ്ങള്‍ക്കായുള്ള എല്‍പിജി ക്വാട്ട 40 ശതമാനത്തില്‍ നിന്ന് 66 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതിനായുള്ള ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനിടെയാണ് പ്രതിഷേധം.

രാജ്യത്ത് പലയിടത്തും സമാനമായ രീതിയില്‍ ഇന്ധന പ്രതിസന്ധി വരിഞ്ഞുമുറുക്കിക്കൊണ്ടിരിക്കുകയാണ്. വാണിജ്യ സിലിണ്ടറുകള്‍ക്ക് മുന്‍ഗണന നല്‍കിയെങ്കിലും വിവിധ സര്‍വകലാശാല കാന്‍റീനുകളിലും സിലിണ്ടറുകള്‍ കിട്ടാനില്ലെന്ന് ഇന്നലെ cgl പരാതിയുയര്‍ന്നിരുന്നു. വിതരണം വേഗത്തിലാക്കിയില്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്ന് ആശങ്ക അറിയിച്ച് പോണ്ടിച്ചേരി, ഡല്‍ഹി സര്‍വകലാശാല അധികൃതര്‍ രംഗത്തെത്തിയിരുന്നു.

എല്‍പിജി ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ പിഎന്‍ജി കണക്ഷനുകള്‍ നല്‍കാനാണ് കേന്ദ്രത്തില്‍ തീരുമാനം. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നര ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കി എന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി കൂടുതല്‍ പരിശോധന നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.18 കപ്പലുകളാണ് ഇറാന്‍ അനുമതി തേടി ഹോര്‍മുസില്‍ കുടുങ്ങിക്കിടക്കുന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - അൻഫസ് കൊണ്ടോട്ടി

Similar News