തിരിച്ചുകയറി സ്വര്‍ണം; ഇന്ന് കൂടിയത് 1440 രൂപ

കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെയാണ് ഇന്ന് വില ഉയർന്നത്

Update: 2026-04-03 05:22 GMT

കൊച്ചി: കുതിച്ചുകയറുകയാണ് സ്വര്‍ണവില. ഇന്ന് 1440 രൂപയാണ് കൂടിയത്. 1,10,680 രൂപയാണ് ഒരു പവന്‍റെ ഇന്നത്തെ വില. 24 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,20,744 രൂപയാണ് വില.കഴിഞ്ഞ ദിവസത്തെ ഇടിവിന് പിന്നാലെയാണ് ഇന്ന് വില ഉയർന്നത്.

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വവുമാണ് സ്വർണവില വീണ്ടും ഉയരാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണം ഔൺസിന് ഏകദേശം 4800 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നത് വില ഉയരാൻ കാരണമായി.രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 105 ഡോളറിന് മുകളിൽ തുടരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ഇത് സ്വർണ്ണവിലയെ സ്വാധീനിക്കുകയും ചെയ്യുന്നു.

വിവാഹ സീസൺ അടുത്തുവരുന്ന സാഹചര്യത്തിൽ സ്വർണ വിലയിലുണ്ടായ ഈ വൻ കുതിപ്പ് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. മാർച്ച് മാസത്തിൽ വിലയിൽ ചെറിയ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും (ഒരു പവന് ഒരു ലക്ഷത്തിന് താഴെ വരെ എത്തിയിരുന്നു), ഏപ്രിൽ മാസത്തോടെ വിപണി വീണ്ടും തിരിച്ചുപിടിക്കുകയായിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News