രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷം; സിലിണ്ടറുകൾ കിട്ടാനില്ലെന്ന് പരാതി

കൂടുതൽ പിഎൻജി കണക്ഷനുകൾ നൽകാനാണ് കേന്ദ്രത്തിൽ തീരുമാനം

Update: 2026-04-03 02:00 GMT

ന്യൂഡൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വാണിജ്യ സിലിണ്ടറുകൾക്ക് മുൻഗണന നൽകിയെങ്കിലും വിവിധ സർവകലാശാല കാന്റീനുകളിൽ സിലിണ്ടറുകൾ കിട്ടാനില്ലെന്ന് പരാതി. വിതരണം വേഗത്തിൽ ആക്കിയില്ലെങ്കിൽ കൂടുതൽ പ്രതിസന്ധിയാകുമെന്ന് ആശങ്ക അറിയിച്ച് പോണ്ടിച്ചേരി ഡൽഹി സർവകലാശാല അധികൃതർ.

മെട്രോ സിറ്റികളിൽ പ്രവർത്തനരഹിതമായ ഹോട്ടലുകൾ ഇതുവരെയും തുറന്നു പ്രവർത്തിക്കാൻ ആയിട്ടില്ല. ആഗോളതലത്തിൽ ക്രൂഡോയിലിന് വില വർധിച്ചതോടെ സ്വകാര്യ കമ്പനികൾ പെട്രോൾ ഡീസൽ എന്നിവയ്ക്ക് വില കൂട്ടിയതും ആശങ്കക്കിടയാക്കിയിട്ടുണ്ട്.

എൽപിജി ക്ഷാമം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ പിഎൻജി കണക്ഷനുകൾ നൽകാനാണ് കേന്ദ്രത്തിൽ തീരുമാനം. രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി ഒരാഴ്ചയ്ക്കുള്ളിൽ മൂന്നര ലക്ഷം പുതിയ കണക്ഷനുകൾ നൽകി എന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പൂഴ്ത്തിവെയ്പ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിനായി കൂടുതൽ പരിശോധന നടത്തുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.18 കപ്പലുകളാണ് ഇറാൻ അനുമതി തേടി ഹോർമുസിൽ കുടുങ്ങിക്കിടക്കുന്നത്.

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - Web Desk

contributor

Similar News