മുംബൈയില്‍ സ്ത്രീയെ പിന്തുടർന്ന് ശല്യം ചെയ്തവർക്ക് നേരെ മലയാളി വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു

മുമ്പ്ര പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു

Update: 2026-04-03 05:24 GMT

മുംബൈ: മഹാരാഷ്ട്രയിലെ മുംബ്രയിൽ യുവതിയെ പിന്തുടർന്ന് ലൈംഗികാതിക്രമത്തിന് ശ്രമിച്ച അക്രമികൾക്ക് നേരെ വെടിയുതിർത്ത് മലയാളി. വെടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. വെടിവെച്ച മലയാളിയായ ജയൻ ശിവാനന്ദൻ നായരെ ലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാവിലെ 11:30-ഓടെ കൈലാസ് നഗറിലെ സുമനാതായ് ചവാൻ ഹിന്ദി പ്രൈമറി സ്കൂളിന് സമീപമുള്ള ബിസ്മില്ല ചൗളിലാണ് സംഭവം. വെടിയേറ്റ അബ്ദുൾ ഹസൻ ഷെയ്ഖ്, സമീർ അഹമ്മദ് ഷെയ്ഖ് എന്നിവര്‍ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിടിയിലായ 51കാരന്‍ ജയൻ ശിവാനന്ദൻ നായരില്‍ നിന്നും കൃത്യത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തു.

Advertising
Advertising

പ്രതിയുടെ വളർത്തുസഹോദരിയായുന്നുവെന്ന് പറയപ്പെടുന്ന അന്നു ഷെയ്ഖുമായി ബന്ധപ്പെട്ട തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. അന്നുവിനെ ശല്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തർക്കമാണ് വെടിവെപ്പിലെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. അക്ബർ അബ്ദുൾ ഷെയ്ഖിനെ ഉടൻ തന്നെ കൽസേക്കർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുമ്പ്ര പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News