അമ്മയുടെ വിശ്വാസമനുസരിച്ച് സംസ്‌കരിക്കാനുള്ള അവകാശം നിഷേധിക്കാൻ ഞാൻ ആരാണ്? സൈബര്‍ ആക്രമണങ്ങൾക്കെതിരെ പ്രകാശ് രാജ്

ക്രിസ്തുമത വിശ്വാസിയായിരുന്നു സ്വര്‍ണലത

Update: 2026-04-03 04:32 GMT

ബംഗളൂരു: കഴിഞ്ഞ ദിവസമാണ് നടൻ പ്രകാശ് രാജിന്‍റെ അമ്മ സുവര്‍ണലത അന്തരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങൾ മൂലമായിരുന്നു അന്ത്യം. അമ്മയുടെ മരണാനന്തര ചടങ്ങുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയുടെ ആക്രമണവും പ്രകാശ് രാജിന് നേരിടേണ്ടി വന്നു.

ക്രിസ്തുമത വിശ്വാസിയായിരുന്നു സ്വര്‍ണലത. അതിനാല്‍ മതാചാര പ്രകാരം തന്നെയായിരുന്നു സ്വര്‍ണലതയുടെ സംസ്കാരം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ താരത്തിനെതിരെ ചിലര്‍ രംഗത്തെത്തുകയായിരുന്നു. സ്വയം നിരീശ്വരവാദിയെന്ന് പറഞ്ഞ്, അമ്മയുടെ ശവസംസ്‌കാരം മതാചാര പ്രകാരം നടത്തിയത് പ്രകാശ് രാജിന്റെ ഇരട്ടത്താപ്പാണെന്നായിരുന്നു വിമര്‍ശനം.

Advertising
Advertising

''അതെ. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല. പക്ഷെ എന്റെ അമ്മ അവരുടെ ദൈവത്തില്‍ വിശ്വസിച്ചിരുന്നു. തന്റെ വിശ്വാസമനുസരിച്ച് മരണാനന്തരചടങ്ങുകള്‍ നടത്തേണ്ട അവരുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആരാണ്?'' എന്നായിരുന്നു പ്രകാശ് രാജിന്റെ മറുപടി. 'ഇത് നമ്മള്‍ പരസ്പരം നല്‍കുന്ന വളരെ അടിസ്ഥാനപരമായ ബഹുമാനമാണ്. വെറുപ്പ് വില്‍ക്കുന്ന നിങ്ങളെപ്പോലുള്ള രാക്ഷസന്മാര്‍ക്കിത് മനസിലാകില്ല'' എന്നാണ് താരം ഇതിന് മറുപടി നൽകിയത്.

ബംഗളൂരു സെന്‍റ് മൈക്കിൾസ് പള്ളിയിൽ വച്ചായിരുന്നു പ്രാര്‍ഥനകൾ നടന്നത്. തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്കാരവും നടന്നു. പ്രകാശിന്റെ മക്കളായ പൂജ, മേഘ്‌ന, വേദാന്ത്, ഭാര്യ പോണി വർമ്മ, സഹോദരൻ പ്രസാദ് രാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. നടൻ അച്യുത് കുമാറും സംസ്കാര ചടങ്ങിനെത്തിയിരുന്നു.

വെല്ലുവിളികളിലൂടെ ജീവിതം കെട്ടിപ്പടുത്ത ആളാണ് സുവര്‍ണലത. കർണാടകയിൽ ജനിച്ച അവർ ചെറുപ്പം മുതലേ നിരവധി കഷ്ടപ്പാടുകൾ സഹിച്ചു. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലത്തിൽ നിന്നുള്ള അനാഥയായ അവർ ചെറുപ്പത്തിൽ തന്നെ ഒരു ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യാൻ തുടങ്ങി. ഇവിടെ വച്ചാണ് ചികിത്സക്കായി പ്രകാശ് രാജിന്‍റെ പിതാവിനെ പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News