ബഹിരാകാശത്ത് മുടി കഴുകാമോ? വൈറലായി ശുഭാംശു ശുക്ലയുടെ വീഡിയോ

ഭൂമിയിലെ പോലെ പൈപ്പ് തുറന്ന് വെള്ളം ഉപയോഗിക്കാൻ കഴിയില്ല

Update: 2026-04-03 05:06 GMT

ഡൽഹി: രാകേഷ് ശര്‍മക്ക് ശേഷം ബഹിരാകാശത്തെത്തിയ ആദ്യത്തെ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. നാസയും സ്പേസ് എക്സും സംയുക്തമായി നടത്തുന്ന ആക്സിയം-4 ദൗത്യത്തിന്‍റെ ഭാഗമായാണ് അദ്ദേഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട നാല് വ്യോമസേനാ ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയാണ് ശുക്ല. ബഹിരാകാശത്ത് ചെലവഴിച്ച നാളുകളെക്കുറിച്ചും നേരിട്ട വെല്ലുവിളികളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിട്ടുണ്ട്. ബഹിരാകാശത്ത് മുടി കഴുകുന്നതെങ്ങനെയെന്ന് കാണിച്ചുതരുന്ന ശുഭാംശുവിന്‍റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

Advertising
Advertising

ഭൂമിയിലെ പോലെ പൈപ്പ് തുറന്ന് വെള്ളം ഉപയോഗിക്കാൻ കഴിയില്ല. പകരം, ചെറിയ ബാഗുകളിലുള്ള വെള്ളം മുടിയിലേക്ക് ഇറ്റിക്കുകയാണ് ചെയ്യുന്നത്. ഗുരുത്വാകർഷണമില്ലാത്തതിനാൽ വെള്ളം ചെറിയ ഗോളങ്ങളായി മുടിയിൽ ഒട്ടിനിൽക്കും.വെള്ളം ഉപയോഗിച്ച് കഴുകിക്കളയേണ്ടതില്ലാത്ത പ്രത്യേക ഷാംപൂ ആണ് ബഹിരാകാശത്ത് ഉപയോഗിക്കുന്നത്. ഇത് മുടിയിൽ പുരട്ടി മസാജ് ചെയ്താൽ മതിയാകും.തലയിൽ ഷംപൂ പുരട്ടുന്നതും പിന്നീട് നന്നായി തലയിൽ തടവുന്നതും കാണും. തുടര്‍ന്ന് ഒരു ടവൽ ഉപയോഗിച്ച് തലമുടി തുടയ്ക്കുന്നുണ്ട്. ഇതിനിടയിൽ ചെറിയൊരു പായ്ക്കറ്റിലുള്ള തലയിലേക്ക് ഇറ്റിച്ച ശേഷം വീണ്ടും ടവൽ കൊണ്ട് ഒപ്പിയെടുക്കുന്നു. ചീപ്പ് ഉപയോഗിച്ച് തലമുടി ചീകിയെടുക്കുന്നതും വീഡിയോയിൽ കാണാം.

''ഷാംപൂ യഥാസ്ഥാനത്ത് സുരക്ഷിതമായ സൂക്ഷിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഒന്നും ബഹിരാകാശത്ത് ഉപേക്ഷിക്കാൻ കഴിയില്ല. നിങ്ങൾ എന്തെങ്കിലും ബഹിരാകാശത്ത് ഉപേക്ഷിച്ചാൽ, അത് പൊങ്ങിക്കിടക്കും, നിങ്ങൾക്ക് അത് ഒരിക്കലും കണ്ടെത്താനാവില്ല'' ശുഭാംശു പറയുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - ജെയ്സി തോമസ്

Similar News