മേഘാലയയിലെ ഖനി അപകടം; അതിര്‍ത്തി ഗ്രാമങ്ങളില്‍‌ വന്‍ നഷ്ടം

മേഘാലയ അതിര്‍ത്തിയിലെ മഗുര്‍മാരി, പേര്‍ഷ്യാഗന്‍ധി എന്നീ രണ്ട് ഗ്രാമങ്ങളാണ് ലുംതാരി ഖനി ദുരന്തത്തില്‍ ഏറ്റവും കൊടിയ നഷ്ടം ഏറ്റുവാങ്ങിയത്.

Update: 2019-01-14 08:41 GMT
Advertising

മേഘാലയ അതിര്‍ത്തിയിലെ മഗുര്‍മാരി, പേര്‍ഷ്യാഗന്‍ധി എന്നീ രണ്ട് ഗ്രാമങ്ങളാണ് ലുംതാരി ഖനി ദുരന്തത്തില്‍ ഏറ്റവും കൊടിയ നഷ്ടം ഏറ്റുവാങ്ങിയത്. ഈ ദരിദ്ര ഗ്രാമങ്ങളില്‍ നിന്നും ഏഴു പേരെയാണ് കാണാതായത്. പ്രിയപ്പെട്ടവര്‍ രക്ഷപ്പെട്ട് മടങ്ങിയെത്തുമെന്ന പ്രതീക്ഷ അസ്തമിച്ച കുടുംബങ്ങള്‍ ഇവര്‍ക്കായി മരണാനന്തര ചടങ്ങുകള്‍ നടത്തുന്ന കാഴ്ചയാണ് ഗ്രാമങ്ങളില്‍.

ഖനിയപകടത്തില്‍ പെട്ടവരുടെ മരണം അംഗീകരിച്ചുവെങ്കിലും മൃതദേഹങ്ങള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പാണ് മഗുര്‍മാരിയിലും പേര്‍ഷ്യാ ഗന്ധിയിലും ഇപ്പോഴുള്ളത്. റസീഉല്‍ ഇസ്‌ലാമിന്റെ വീട്ടില്‍ മീഡിയാവണ്‍ എത്തുമ്പോള്‍ അവിടെ ഖുര്‍ആന്‍ പാരായണവും അന്നദാനവും നടക്കുകയായിരുന്നു. 16 വയസ് പ്രായമുള്ള റസീഉല്‍ ഇതാദ്യമായാണ് ഖനിയിലേക്ക് കല്‍ക്കരി വാരാന്‍ പോയത്.

അപകടത്തില്‍ കാണാതായ ഒമര്‍ അലിയും ഷറാഫത്ത് അലിയും റസീഉലും ഒറ്റ വീട്ടിലെ അംഗങ്ങളാണ്. എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് പറക്കമുറ്റാത്ത കുഞ്ഞുങ്ങളുമായി ഒമറിന്റെയും ഷറാഫത്തിന്റെയും ഭാര്യമാര്‍.

Tags:    

Similar News