ഹേമമാലിനിയുടെ ട്രാക്ടര്‍ പ്രചാരണത്തെ പരിഹസിച്ച് ഒമര്‍ അബ്ദുള്ള 

സിനിമയല്ല സിനിമാ നടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണിത്.

Update: 2019-04-06 11:01 GMT

കൂളിംഗ് ഗ്ലാസ് വച്ച് സ്വർണ നിറമുള്ള സാരി ധരിച്ച് ട്രാക്ടര്‍ ഓടിക്കുന്ന യുവതി. സിനിമയല്ല സിനിമാ നടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണിത്. പ്രചാരണ ശൈലികൊണ്ട് ജനശ്രദ്ധ നേടുന്നത് എന്‍.ഡി.എയുടെ സ്ഥാനാര്‍ഥികളില്‍ ഒരാളായ ഹേമമാലിനിയാണ്.

മഥുരയില്‍ നിന്നും രണ്ടാം വട്ടം ജനവിധി തേടുന്ന ഇവരുടേതായി പുറത്തു വന്നത് ഗോവർധനിൽ പാടത്തുകൂടി ട്രാക്ടർ ഓടിക്കുന്ന ചിത്രങ്ങളാണ്. വാർത്താ ഏജൻസിയായ എ.എൻ.ഐ ആണ് ചിത്രങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

എന്നാൽ ഡ്രൈവിങ് സീറ്റിന്റെ വലത്തുവശത്തു വലിയ ഡ്രം പോലിരിക്കുന്നവ എന്താണെന്ന ചോദ്യമാണ് ചിത്രം പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിൽ ട്രെൻഡിങ്ങായിരിക്കുന്നത്. തണുത്ത കാറ്റിനായുള്ള കൂളറാണ് അതെന്നാണ് വിമർശകർ കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഹേമമാലിനിയുടെ ഭാഗത്തു നിന്നും വന്നിട്ടില്ല.

ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായിരുന്ന ഒമര്‍ അബ്ദുള്ള ഹേമയെ വിമർശിച്ചു രംഗത്തെത്തിയിരിക്കുകയാണ്. 'ഫാന്‍സി ട്രാക്ടര്‍' എന്നാണ് ഒമര്‍ ഇതിനെ വിശേഷിപ്പിച്ചത്.

Tags:    

Similar News