മഹാരാഷ്ട്ര; മഹാ സഖ്യത്തിന്‍റെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച പുരോഗമിക്കുന്നു 

മഹാസഖ്യത്തിന്‍റെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച പുരോഗമിക്കുന്നു. ശിവസേനക്ക് 15ഉം എന്‍സിപിക്ക് 14ഉം കോണ്‍ഗ്രസിന് 13ഉം വീതം മന്ത്രിമാരെ ലഭിച്ചേക്കും.

Update: 2019-11-27 07:52 GMT
Advertising

മഹാസഖ്യത്തിന്‍റെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച പുരോഗമിക്കുന്നു. ശിവസേനക്ക് 15ഉം എന്‍സിപിക്ക് 14ഉം കോണ്‍ഗ്രസിന് 13ഉം വീതം മന്ത്രിമാരെ ലഭിച്ചേക്കും. ഇപ്പോഴും എന്‍സിപിക്കാരനാണെന്നും ഏല്‍പ്പിക്കുന്ന ഏത് ചുമതലയും ഏറ്റെടുക്കുമെന്നും അജിത് പവാര്‍ പറഞ്ഞു. അജിത്തുമായി സഖ്യമുണ്ടാക്കിയത് തനിക്ക് പറ്റിയ തെറ്റാണെന്ന് ദേവേന്ദ്ര ഫഡ്നാവിസും പ്രതികരിച്ചു.

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തില്‍ വകുപ്പു വിഭജനം സംബന്ധിച്ച് ഉടന്‍ അന്തിമ തീരുമാനത്തിലെത്തുമെന്നാണ് നേതാക്കളുടെ പ്രതികരണം. ജയന്ത് പാട്ടീലും ബാല സാഹേബ് തോറട്ടും ഉപമുഖ്യമന്ത്രിമാരായേക്കും. സ്പീക്കര്‍ പദവിയില്‍ കോണ്‍ഗ്രസിന് താല്‍പര്യമുണ്ടെങ്കിലും ശാഠ്യം പിടിക്കില്ലെന്നാണ് വിവരം. 15 വകുപ്പുകള്‍ ശിവസേനക്കും ധനകാര്യമടക്കം 14 എണ്ണം എന്‍.സി.പിക്കും ആഭ്യന്തരം അടക്കം 13 എണ്ണം കോണ്‍ഗ്രസിനും ലഭിച്ചേക്കും. അതേസമയം അജിത് പവാറുമായുണ്ടാക്കിയ സഖ്യം തനിക്ക് പറ്റിയ തെറ്റാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചു.

Tags:    

Similar News