ഷാഹിൻ ബാഗ് സമരത്തിന് നേരെ ഹിന്ദുസേനയുടെ ഭീഷണി 

സമരക്കാരെ ഷാഹിന്‍ബാഗില്‍ നിന്ന് ഒഴിപ്പിക്കുമെന്നായിരുന്നു ഭീഷണി. മാർച്ചുമായെത്തിയ ഹിന്ദു സേനാംഗങ്ങളെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു.

Update: 2020-02-02 08:12 GMT
Advertising

ഷാഹിൻ ബാഗ് സമരത്തിന് നേരെ ഹിന്ദുസേനയുടെ ഭീഷണി. സമരക്കാരെ ഷാഹിന്‍ബാഗില്‍ നിന്ന് ഒഴിപ്പിക്കുമെന്നായിരുന്നു ഭീഷണി. മാർച്ചുമായെത്തിയ ഹിന്ദു സേനാംഗങ്ങളെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. സമരക്കാർക്ക് പിന്തുണയുമായി ഇടത് എം.പിമാരടക്കമുള്ളവർ ഷാഹിൻ ബാഗിലെത്തി.

ഷാഹിൻ ബാഗ് സമരക്കാർക്ക് നേരെ നേരത്ത തന്നെ ഹിന്ദു സേനയുടെ ഭീഷണിയുണ്ടായിരുന്നു. ഇന്നലെ സമരപന്തലിലെത്തിയ ഹിന്ദുത്വ വാദിയായ കപിൽ ഗുജ്ജാർ വെടിവെപ്പ് നടത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് മാർച്ചുമായെത്തി സമരം അവസാനിപ്പിക്കുമെന്ന് ഹിന്ദു സേന ഭീഷണി മുഴക്കിയത്. 11.30 ഓടെയാണ് ഒരു സംഘം ഹിന്ദു സേനാംഗങ്ങൾ ഷാഹിൻ ബാഗിലേക്ക് മാർച്ചുമായെത്തിയത്.

ഇവരെ സമരപന്തലിന് അരക്കിലോമീറ്റർ അകലെ പൊലീസ് തടയുകയും തിരിച്ചയക്കുകയും ചെയ്തു. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സമരക്കാർക്ക് പിന്തുണയുമായി ഇടത് എം.പിമാർ സമരപന്തലിലെത്തി. കെ.കെ രാഗേഷ്, കെ സോമപ്രസാദ് എന്നിവരാണ് പിന്തുണ അറിയിച്ചെത്തിയത്. ഭരണഘടന സംരക്ഷിക്കാനുള്ള സമരം സംരക്ഷിക്കേണ്ടത് ജനാധിപത്യ സംരക്ഷണത്തിന്റെ ഭാഗമാണെന്ന് കെ സോമപ്രസാദ് എംപി പറഞ്ഞു.

സമരവുമായി മുന്നോട്ടുപോകാനാണ് ഷാഹിൻ ബാഗ് പ്രതിഷേധക്കാരുടെ തീരുമാനം. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് പ്രതിഷേധക്കാർ സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News