രാജീവ് ഗാന്ധിയോടൊപ്പമുള്ള അവസാന ചിത്രം പങ്കു വെച്ച് പ്രിയങ്ക ഗാന്ധിക്ക് പറയാനുള്ളത്...
പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പിതാവിനെ അനുസ്മരിച്ചു
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമ വാര്‍ഷിക ദിനത്തില്‍ പിതാവിനൊപ്പം അവസാനം എടുത്ത ചിത്രം പങ്കുവെച്ച് പ്രിയങ്ക ഗാന്ധി. ഇൻസ്റ്റഗ്രാമിലാണ് പിതാവിന്റെ ഓർമയിൽ ഹൃദയം തൊടുന്ന വരികള്‍ പ്രിയങ്ക കുറിച്ചത്.
"നിങ്ങളോട് ദയ കാണിക്കാത്തവരോട് ദയ കാണിക്കാന്‍, ജീവിതം എത്രത്തോളം അന്യായമാണെന്ന് നിങ്ങള്‍ സങ്കല്പ്പിച്ചാലും ജീവന് ന്യായമാണെന്ന് അറിയാന്‍, , ആകാശം എത്ര ഇരുണ്ടതായാലും കൊടുങ്കാറ്റ് ഭയപ്പെടുത്തിയാലും നടത്തം തുടരാൻ, എത്ര വലിയ സങ്കടങ്ങളുണ്ടായാലും ഹൃദയത്തെ സ്നേഹത്താൽ നിറയ്ക്കാൻ, അതിനെ ശക്തമാക്കാൻ; ഇവയാണ് തന്റെ പിതാവിന്റെ ജീവിതത്തിലെ സമ്മാനങ്ങൾ"- പ്രിയങ്ക ഗാന്ധി ട്വീറ്ററില്‍ കുറിച്ചു .
പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഗാന്ധിയും പിതാവിനെ അനുസ്മരിച്ചു. "അദ്ദേഹം ഒരു അത്ഭുതകരനായ ഒരു അച്ഛനായിരുന്നു. കരുണയുള്ളവനും ദയയുള്ളവനും. എനിക്കദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ട്. പക്ഷെ അദ്ദേഹം വിസ്മയകരമായ ഓര്‍മ്മകളില്‍ എന്റെ ഹൃദയത്തില്‍ ജീവിക്കും," രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.