'കാരവണ്‍' റിപ്പോര്‍ട്ടറെ മർദിച്ച്, വീഡിയോ മുഴുവന്‍ ഡിലീറ്റ് ചെയ്യിച്ച് ഡല്‍ഹി പൊലീസ്

'മാധ്യമപ്രവർത്തകനാണെന്ന് നിരവധി തവണ പറയുകയും ഐ.ഡി കാര്‍ഡ് കാണിക്കുകയും ചെയ്തിട്ടും മർദിക്കുകയായിരുന്നു'

Update: 2020-10-21 12:25 GMT
Advertising

ഒക്ടോബർ 16ന് ജോലി ചെയ്യുന്നതിനിടെ 'കാരവൺ' റിപ്പോർട്ടറെ ഡൽഹി പൊലീസ് തടവിലാക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന് കാരവൺ മാ​ഗസിൻ.

ഡൽഹിയിൽ മോഡൽ ടൗണിലെ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് എ.സി.പി അജയ് കുമാർ കാരവൺ റിപ്പോർട്ടറായ അഹാൻ പൻകാറിനെ പിടിക്കുകയും മർദിക്കുകയും ചെയ്തത്. പൊലീസിനോട് മാധ്യമപ്രവർത്തകനാണെന്ന് നിരവധി തവണ പറയുകയും ഐ.ഡി കാര്‍ഡ് കാണിക്കുകയും ചെയ്തിട്ടും മർദിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

അദ്ദേഹത്തിന്‍റെ ഫോൺ ബലം പ്രയോ​ഗിച്ച് പിടിച്ചെടുക്കുകയും റെക്കോർഡ് ചെയ്ത മുഴുവൻ വീഡിയോയും പൊലീസ് ഡിലീറ്റ് ചെയ്തുകളയും ചെയ്തു.

നോർത്ത് ഡൽഹിയില്‍ കീഴാള ജാതിയിലെ യുവതി പീഡനത്തിനിരയായി കൊലചെയ്യപ്പെട്ടതിനെതിര മോഡൽ ടൗൺ പൊലീസ് സ്റ്റേഷന് പുറത്തുനടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസ് അക്രമത്തെ അപലപിക്കുകയും എത്രയും പെട്ടെന്ന് പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും 'എഡിറ്റേസ് ഗില്‍ട്ട് ഓഫ് ഇന്ത്യ' പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    

Similar News