''ഭയപ്പെടുത്തി ഇല്ലാതാക്കാനാകില്ല''

തനിക്ക് പിന്തുണ നൽകുന്ന കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേകം നന്ദിയും കഫീൽ ഖാൻ പ്രകടിപ്പിച്ചു.

Update: 2020-11-12 16:20 GMT
Advertising

ഭയപ്പെടുത്തി തന്നെ ഇല്ലാതാക്കാനാവില്ലെന്ന് ഡോക്ടര്‍ കഫീൽഖാൻ. മുഖ്യമന്ത്രി ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും കഫീല്‍ഖാന് പറഞ്ഞു. രാഷ്ട്രീയ പ്രവേശന സാധ്യത തള്ളുന്നില്ലെന്നും മീഡിയവണിന് അനുവദിച്ച അഭിമുഖത്തിൽ കഫീൽ ഖാൻ വ്യക്തമാക്കി. ദേശ സുരക്ഷാ നിയമം ചുമത്തി യു.പി സര്‍ക്കാര്‍ കഫീല്‍ഖാനെ അറസ്റ്റ് ചെയ്തിരുന്നു.

എൻ.എസ്.എ ചുമത്തിയതിനെ തുട൪ന്ന് മാസങ്ങളോളം തടവിൽ കഴിഞ്ഞ കഫീൽ ഖാൻ രണ്ട് മാസം മുമ്പാണ് ജയിൽ മോചിതനായത്. മോചനത്തിന് ശേഷം ആദ്യമായാണ് ഒരു മലയാള ദൃശ്യ മാധ്യമവുമായി കഫീൽ ഖാൻ സംസാരിക്കുന്നത്. ജയിലിലും തുട൪ന്നും നിരന്തരമായ പീഡനമാണ് താൻ അനുഭവിച്ചത്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഭയമുള്ളതിനാലാണ് തന്നെ വേട്ടയാടുന്നത്. താനിനിയും അനീതികൾക്കെതിരെ ശബ്ദിക്കും.

ഗൊരഖ്പൂരിലെ ശിശു മരണത്തിന് കാരണമായത് സ൪ക്കാ൪ വീഴ്ചയാണ്. നിരവധി കമ്മിറ്റികൾ തന്നെ കുറ്റ വിമുക്തനാക്കിയതാണ്. സംഭവം നടന്ന് മൂന്ന് വ൪ഷമായിട്ടും സ൪ക്കാ൪ തന്നെ വേട്ടയാടുകയാണ്. സസ്പെൻഷനെതിരെ കോടതിയെ സമീപിക്കുമെന്നും കഫീൽ ഖാൻ വ്യക്തമാക്കി.

Full View

മീഡിയവണിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ, തനിക്ക് പിന്തുണ നൽകുന്ന കേരളത്തിലെ ജനങ്ങൾക്ക് പ്രത്യേകം നന്ദിയും കഫീൽ ഖാൻ പ്രകടിപ്പിച്ചു.

Tags:    

Similar News