'കൂട്ടബലാത്സം​ഗക്കാരന് വേണ്ടി പ്രധാനമന്ത്രി വോട്ട് ചോദിക്കുന്നു'; രൂക്ഷ വിമർശനവുമായി രാഹുൽ

കൂട്ടബലാത്സം​ഗക്കാരനാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി അടക്കമുള്ള ബി.ജെ.പി നേതാക്കൾ പ്രജ്വൽ രേവണ്ണക്കായി വോട്ട് ചോദിച്ചതെന്ന് രാഹുൽ ​ഗാന്ധി ആരോപിച്ചു.

Update: 2024-05-02 11:07 GMT
Advertising

ബെംഗളൂരു: ലൈംഗികാതിക്രമക്കേസിൽ പ്രതിയായ ജെ.ഡി.എസ് നേതാവും എം.പിയുമായ പ്രജ്വൽ രേവണ്ണയെ ബി.ജെ.പി സംരക്ഷിക്കുകയാണെന്ന് രാഹുൽ ഗാന്ധി. പ്രജ്വൽ രേവണ്ണ കൂട്ടബലാത്സംഗക്കാരനാണെന്ന് എല്ലാ ബി.ജെ.പി നേതാക്കൾക്കും അറിയാം. എന്നിട്ടും അവർ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു, എല്ലാം അറിഞ്ഞുകൊണ്ടാണ് ബി.ജെ.പി ജെ.ഡി (എസ്) സഖ്യം രൂപീകരിച്ചതെന്നും രാഹുൽ ആരോപിച്ചു. മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്വൽ രേവണ്ണ.

പ്രജ്വൽ രേവണ്ണ 400 സ്ത്രീകളെ ബലാത്സംഗം ചെയ്ത് വിഡിയോ ഉണ്ടാക്കിയെന്ന് കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ ആരോപിച്ചു. കൂട്ടബലാത്സംഗക്കാരനെ പിന്തുണച്ചതിന് പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് ചോദിക്കണമെന്നും രാഹുൽ പറഞ്ഞു.

അതിനിടെ പ്രജ്വൽ രേവണ്ണക്കായി പ്രത്യേക അന്വേഷണസംഘം ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. അന്വേഷ സംഘത്തിന് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് രേവണ്ണ അഭിഭാഷകർ മുഖേന അപേക്ഷ നൽകിയിരുന്നു. ഇത് തള്ളിയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. പ്രധാനമന്ത്രിയുടെ അറിവോടെയാണ് പ്രജ്വൽ രാജ്യം വിട്ടതെന്ന് കോൺഗ്രസ് ആരോപിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News