അമ്മാവനെ കാറിൽ പിന്തുടർന്ന് ഇടിപ്പിച്ചു, പിന്നാലെ തലയ്ക്ക് വെടിവച്ച് കൊന്ന് അനന്തരവർ

ഇരു വിഭാ​ഗവും തമ്മിലുള്ള ഭൂമിതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

Update: 2026-02-15 16:35 GMT

ലഖ്നൗ: അമ്മാവനെ കാറുകളിൽ പിന്തുടർന്ന് ഇടിപ്പിച്ച ശേഷം വെടിവച്ച് കൊന്ന് അനന്തരവർ. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. 52കാരനായ വീരേഷ് ആണ് കൊല്ലപ്പെട്ടത്. അ‍ഞ്ച് പേരടങ്ങുന്ന അനന്തരവന്മാരാണ് വീരേഷിനെ കൊലപ്പെടുത്തിയത്.

നാട്ടിലെ ശിവക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു വീരേഷ്. ഈ സമയം മൂന്ന് കാറുകളിലായി അനന്തരവൻമാർ വീരേഷിനെ പിന്തുടർന്നു. കാർ ​ഗാർ​ഗിയ രം​ഗീൻ പിന്നിട്ടതോടെ പ്രതികളുടെ കാറുകളിലൊന്ന് പലതവണ ഇതിൽ ഇടിപ്പിച്ചു. ഇതോടെ റോ‍ഡിൽ നിന്ന് തെന്നിമാറിയ കാർ ഒരു കുഴിയിലേക്ക് വീഴുകയായിരുന്നു.

തുടർന്ന്, അമ്മാവനും അനന്തരവൻമാരും തമ്മിൽ വഴക്കുണ്ടാവുകയും ഇതിനിടെ വീരേഷിനെ പ്രതികൾ വെടിവയ്ക്കുകയായിരുന്നെന്ന് പൊലീസ് സൂപ്രണ്ട് രാജേഷ് ദ്വിവേദി പറഞ്ഞു. വീരേഷിന്റെ തലയ്ക്കാണ് വെടിയേറ്റത്.

ഇരു വിഭാ​ഗവും തമ്മിലുള്ള ഭൂമിതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും കൊലപാതകത്തിൽ‍ പരാതി ലഭിച്ചതായും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - ഷിയാസ് ബിന്‍ ഫരീദ്

Similar News