പരാജയം ഭയന്ന് പണവും കുക്കറും തിരിച്ചുവാങ്ങി; ഫലം വന്നപ്പോൾ ഞെട്ടി കോൺഗ്രസ് സ്ഥാനാർഥി

തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പിലാണ് സംഭവം

Update: 2026-02-15 05:39 GMT

ഹൈദരാബാദ്: ജനങ്ങൾ തനിക്ക് വോട്ട് ചെയ്തില്ലെന്ന് ആരോപിച്ച് പ്രചാരണവേളയിൽ വിതരണം ചെയ്ത സാധനങ്ങൾ തിരിച്ചുവാങ്ങിയ കോൺഗ്രസ് സ്ഥാനാർഥി ജയിച്ചു. തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പിലാണ് സംഭവം. അശ്വരോപേട്ട് നഗരസഭയിലെ പത്താം വാർഡ് സ്ഥാനാർഥിയായ ഹരിബാബു മിൻഡയാണ് ജയിച്ചത്.

പ്രാചാരണ സമയത്ത് ഹരിബാബു വോട്ടർമാർക്ക് പണവും പ്രഷർ കുക്കറും സമ്മാനമായി നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ആളുകൾ തനിക്ക് വോട്ട് ചെയ്തില്ലെന്ന സംശയത്തിൽ സാധനങ്ങൾ തിരിച്ചുവാങ്ങി. തങ്ങളെ അപമാനിക്കുകയാണെന്ന് ആരോപിച്ച് ഇതിനെതിരെ വോട്ടർമാർ പ്രഷർ കുക്കർ റോഡിൽ ഉപേക്ഷിച്ച് പ്രതിഷേധിച്ചിരുന്നു. തങ്ങൾ പണമോ കുക്കറോ ആവശ്യപ്പെട്ടിട്ടില്ല. പിന്നെ എന്തിനാണ് തങ്ങളെ അപമാനിക്കുന്നത് എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. 2,500 രൂപയും പ്രഷർ കുക്കറുമാണ് സ്ഥാനാർഥിയും സംഘവും വീടുകളിലെത്തി വിതരണം ചെയ്തത്.

അശ്വാരോപേട്ട് നഗരസഭയിൽ കോൺഗ്രസ് ആണ് ഭരണം പിടിച്ചത്. 22ൽ 17 സീറ്റും കോൺഗ്രസ് നേടി. രണ്ട് സീറ്റ് ഭാരതീയ രാഷ്ട്ര സമിതിക്കാണ്. ബിജെപി ഒരു സീറ്റിലും സ്വതന്ത്രർ രണ്ടിടത്തും വിജയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - അഹമ്മദലി ശര്‍ഷാദ്

Similar News