കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് സാകേതിന്റെ മരണം സ്ഥിരീകരിച്ചു

Update: 2026-02-15 04:58 GMT

ന്യൂഡൽഹി: കാലിഫോർണിയയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. 22 കാരനായ സാകേത് ശ്രീനിവാസയ്യന്റെ മൃതദേഹമാണ് ആറു ദിവസത്തിന് ശേഷം കണ്ടെത്തിയത്. യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് സാകേതിന്റെ മരണം സ്ഥിരീകരിച്ചു.

സാകേതിനെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് സുഹൃത്തുക്കൾ ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തതോടെയാണ് കാണാതായ വിവരം പുറത്തുവരുന്നത്. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിലാണ് സാകേത് പഠിച്ചിരുന്നത്. അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടത്. ബാഗും ലാപ്‌ടോപ്പും ഇവിടെനിന്ന് കണ്ടെത്തിയിരുന്നു.

Advertising
Advertising

സാകേത് ശ്രീനിവാസയ്യ കർണാടക സ്വദേശിയാണ്. 2025ൽ ഐഐടി മദ്രാസിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക് ബിരുദം നേടി. നിലവിൽ യുസി ബെർക്ക്‌ലിയിൽ നിന്ന് കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയായിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Byline - അഹമ്മദലി ശര്‍ഷാദ്

Similar News