ആരാണ് ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ്? മോദിയെന്ന് താപ്‌സി പന്നു, ഈ രാജ്യത്ത് ഇനിയും ജീവിക്കണമെന്ന് വിശദീകരണം

ടിവി9 ഡൽഹി എൻസിആർ എന്ന ചാനലിലെ ഒരു ഷോയ്ക്കിടെയാണ് താപ്സി പന്നുവിന്റെ വൈറല്‍ മറുപടി

Update: 2026-02-15 17:40 GMT

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ വൈറലായി ബോളിവുഡിലെ ജനപ്രിയ നായികമാരിൽ ഒരാളായ താപ്‌സി പന്നുവിന്റെ പ്രതികരണം. ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്ന ചോദ്യത്തിന് താപ്‌സി പന്നു നൽകിയ ഉത്തരവും ആ ഉത്തരം നൽകിയതിന് പിന്നിലെ വിശദീകരണവുമാണ് താരത്തെ വൈറലാക്കുന്നത്.

ടിവി9 ഡൽഹി എൻസിആർ എന്ന ചാനലിലെ ഒരു ഷോയ്ക്കിടെയാണ് താപ്സി പന്നുവിന്റെ വൈറല്‍ മറുപടി. 

ഇഷ്ടപ്പെട്ട രാഷ്ട്രീയ നേതാവ് ആരാണെന്നതായിരുന്നു അവതാരകന്റെ ചോദ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ്  ഉണ്ടായിരുന്നത്. ഇതിൽ മോദിയേയാണ് പന്നു ചൂണ്ടിക്കാട്ടുന്നത്. ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം അതിനുള്ള വിശദീകരണവും നൽകി, എനിക്ക് ഈ രാജ്യത്ത് ഇനിയും ജീവിക്കണം എന്നായിരുന്നു അത്. പന്നുവിന്റെ മറുപടി നിമിഷ നേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 

Advertising
Advertising

ഇഷ്ടപ്പെട്ട നേതാവ് ആര് എന്നൊരു ലളിതമായ ചോദ്യത്തിന് പോലും താപ്സി പന്നുവിനെ പോലുള്ള സിനിമ താരങ്ങൾ മറുപടി പറയുമ്പോൾ, സൂക്ഷ്മമായ പരിഹാസം കലർത്തേണ്ടി വരുന്നത് ഇന്ത്യയുടെ ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയെ കുറിച്ചുള്ള കൃത്യമായ പ്രതിഫലനമാണെന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ കുറിക്കുന്നത്. താപ്സി, വെറുമൊരു നേതാവിന്റെ പേര് പറയുകയല്ല മറിച്ച്, നിലവിലെ രാഷ്ട്രീയ സാഹചര്യം കൃത്യമായി വരച്ചുകാട്ടുന്നു എന്നായിരുന്നു മറ്റൊരാള്‍ എക്സില്‍ കുറിച്ചത്. 

Watch Video

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News